മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം
മഞ്ചേരി:മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറയുടെ വീടിനുനേരെ ആക്രമി സംഘത്തിന്റെ നേതൃത്വത്തില്‍ കല്ലെറിയുകയായിരുന്നു. ശബരിമല പ്രശ്നത്തില്‍ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ അതിക്രമങ്ങള്‍ തുടര്ക്കഥകളാവുന്നതിനിടെയാണ് മഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീട് ആക്രമിക്കപ്പെട്ടത്.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറയുടെ മഞ്ചേരി ചെട്ടിയങ്ങാടിയിലുള്ള വീടിനു നേരെയാണ് അജ്ഞാത സംഘം അക്രമം അഴിച്ചുവിട്ടത്. ഞായറാഴ്ച രാത്രി 11.50ഓടെയായിരുന്നു സംഭവം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ എട്ടു കല്ലുകളാണ് വീടിനു നേരെ എറിഞ്ഞതെന്നു ഹുസൈന് വല്ലാഞ്ചിറ പറഞ്ഞു. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട വാഹനവും തകര്‍ന്നു. വീടിനു സാരമായ കേടുപാടുകളുണ്ടായി. രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തിയുള്ള ആക്രമണമാണ് നടന്നതെന്നും എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ലെന്നും ഹുസൈന് വല്ലാഞ്ചിറ പറഞ്ഞു. സംഭവത്തില്‍ ഹുസൈന് വല്ലാഞ്ചിറ മഞ്ചേരി പൊലിസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."