രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കി റെയില്‍വേ മന്ത്രിയുടെ ഉത്തരവ്
മലപ്പുറത്തിന്റെ തെക്ക്-കിഴക്ക് പ്രദേശത്ത് കഴിയുന്നവര്‍ക്ക് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാ മാര്‍ഗമായ രാജ്യറാണി എക്‌സ്പ്രസ്, നിലവില്‍ അമൃത എക്‌സ്പ്രസുമായി ചേര്‍ന്ന് ലിങ്ക് ട്രെയിന്‍ ആയാണ് സര്‍വിസ് നടത്തുന്നത്
നിലമ്പൂര്‍: രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിന്‍ ആക്കി റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവിറക്കി. ജില്ലയുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് മന്ത്രി ഇന്നലെ പച്ചക്കൊടി കാട്ടിയത്. പി.വി അബ്ദുല്‍ വഹാബ് എം.പി ഇന്നലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഏറെ നാളായി തീര്‍പ്പാകാതെ ഇരുന്നിരുന്ന ഫയലില്‍ തീരുമാനമായത്. മലപ്പുറത്തിന്റെ തെക്ക്-കിഴക്ക് പ്രദേശത്ത് കഴിയുന്നവര്‍ക്ക് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാ മാര്‍ഗമായ രാജ്യറാണി എക്‌സ്പ്രസ്. നിലവില്‍ അമൃത എക്‌സ്പ്രസുമായി ചേര്‍ന്ന് ലിങ്ക് ട്രെയിന്‍ ആയാണ് സര്‍വിസ് നടത്തുന്നത്. കോച്ചുകളുടെ പരിമിതമായ എണ്ണവും സമയ ക്രമീകരണവും നിലമ്പൂരില്‍ നിന്നു ട്രെയിനിലുള്ള യാത്ര ദുഷ്‌കരമാക്കിയിരുന്നു. രാജ്യറാണി സ്വതന്ത്രമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. ഏറെ നാളത്തെ പരിശ്രമത്തിനാണ് ഫലം കണ്ടതെന്ന പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. കഴിഞ്ഞവര്‍ഷം തന്നെ രാജ്യറാണി സ്വതന്ത്രമാക്കുന്നതിന് റയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. മന്ത്രിയുടെ അനുമതിക്കാണ് കാത്തിരുന്നത്. ഇനി പുതിയ സമയക്രമത്തില്‍ രാജ്യറാണി ഉടന്‍ തന്നെ സര്‍വിസ് ആരംഭിക്കുമെന്ന് എം.പി പറഞ്ഞു. രാജ്യറാണി എക്‌സ്പ്രസ് സര്‍വിസ് ആരംഭിച്ചതു മുതല്‍ തന്നെ നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ ട്രെയിന്‍ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിവിധ തലങ്ങളില്‍ നടത്തിയ സമ്മര്‍ദവും പരിശ്രമവുമാണ് ഇതോടെ സഫലമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."