നന്ദി പറഞ്ഞ് വിനീതയും സത്യനും
കാസര്‍കോട്: വൈകല്യമുള്ള മകനെയും നെഞ്ചിലേറ്റി പള്ളിക്കര സ്വദേശി വിനീതയും മകനും പട്ടയ മേളയ്ക്ക് വന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
എട്ട് വര്‍ഷമായി സ്വന്തമായി ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഇവര്‍നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് പട്ടയമേളയില്‍ നാല് സെന്റ് ഭൂമി അനുവദിച്ച് കിട്ടിയത്. അപ്പോഴും തങ്ങള്‍ക്ക് കിട്ടിയ നേട്ടത്തിനെ കുറിച്ച് ഒന്നുമറിയാതെ ഒന്‍പത് വയസുകാരന് അമര്‍നാഥ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന എട്ട് സെന്റിലെ നാലു സെന്റിനാണ് കൈവശാവകാശം കിട്ടിയത് .
കൂലിപ്പണിയെടുത്താണ് സത്യന് കുടുംബം പുലര്‍ത്തുന്നത്. പുല്ലൂര്‍ പെരിയ മഹാത്മ ബഡ്സ് സ്കൂളിലാണ് മകന് അമര്‍നാഥ് പഠിക്കുന്നത്. ഇത് വരെയുള്ള മകന്റെ ചികിത്സാ ചെലവിന് വലിയൊരു തുക ഈ കുടുംബം ചെലവഴിച്ചു.
അധ്വാനിച്ച് കിട്ടുന്ന പണമെല്ലാം മകന് മരുന്ന് വാങ്ങാനെ തികയൂ. ഇപ്പോഴും മാസം മരുന്ന് വാങ്ങാന്‍ ചുരുങ്ങിയത് 3000 രൂപവേണം .ഒരു മുറിയും ഒരു അടുക്കളയും അടങ്ങിയ ചെറിയ വീട്ടിലാണ് വര്‍ഷങ്ങളായി ഇവരുടെ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."