റെയില്‍വേ സ്റ്റേഷനില്‍ കാര്‍ഡ് സൈ്വപിങ് മെഷീന്‍: പദ്ധതി കടലാസിലൊതുക്കി
ഒലവക്കോട്: പ്രഖ്യാപനം വന്നു രണ്ടുമാസം കഴിഞ്ഞിട്ടും റെയില്‍വേ ഡിവിഷന്‍ ആസ്ഥാനത്തു പോലും പിഒഎസ് മെഷീന്‍ (കാര്‍ഡ് സൈ്വപിങ് മെഷീന്‍) യാഥാര്‍ത്ഥ്യമായില്ല. കേന്ദ്രസര്‍ക്കാരിന്റെ കാഷ്‌ലെസ് നയത്തിന്റെ ചുവടുപിടിച്ചാണ് ഡിവിഷനിലെ ഇരുപതോളം സ്റ്റേഷനുകളില്‍ പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ദക്ഷിണ റെയില്‍വേ ഡിസംബറില്‍ അറിയിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുമായി സഹകരിച്ചുള്ള പദ്ധതിയില്‍ മംഗളൂരു, കോഴിക്കാട്, പാലക്കാട് ജംക്ഷന്‍ എന്നീ സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സ്റ്റേഷനുകളില്‍ ഇവ സ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പ്.
സാങ്കേതിക പിഴവുകള്‍ കാരണം ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ത്തിയാകാതെ വരുമ്പോള്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നതു സംബന്ധിച്ചുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പോയതിനാലാണ് പിഒഎസ് മെഷീന്‍ പാലക്കാട്ടു സ്ഥാപിക്കാതിരുന്നതെന്നു റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ പരിഹരിച്ച ഉടന്‍ സ്ഥാപിക്കുമെന്നും പറയുന്നു. അതേസമയം, അണ്‍ റിസര്‍വ്ഡ് ടിക്കറ്റിനുള്ള യുടിഎസ് ഓണ്‍ മൊബൈല്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും ഇതുവരെ ആപ് ഉപയോഗിച്ച് ആരും ടിക്കറ്റ് എടുത്തിട്ടില്ലെന്ന് ടിക്കറ്റ് വെന്‍ഡര്‍മാര്‍ പറഞ്ഞു.
ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന്റെ പേപ്പര്‍ കോപ്പി വണ്‍ ടൈം പാസ് വേഡ് പോലെയുള്ള സംവിധാനം ഉപയോഗിച്ച് ട്രെയിനില്‍ കയറുന്നതിനു മുന്‍പ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ (എടിവിഎം) നിന്നു വാങ്ങണം.
എ.ടി.വി.എം പ്രവര്‍ത്തിക്കാത്തപക്ഷം ടിക്കറ്റ് കൗണ്ടറുകളില്‍ ചെന്നാല്‍ ഓണ്‍ലൈന്‍ വഴി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്തശേഷം ഇതിനൊപ്പമുള്ള മൊബൈല്‍ വാലറ്റിലേക്ക് ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്നു പണം നിറച്ചാല്‍ യു.ടി.എസ് ഓണ്‍ മൊബൈല്‍ പ്രവര്‍ത്തനക്ഷമമാകും.
നിലവില്‍ എ.ടി.വി.എം ഉള്ള സ്റ്റേഷനുകളില്‍ മാത്രമേ ആപ് ഉപയോഗിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."