വീണ്ടും ഒറ്റപ്പെട്ട അക്രമം
കൂത്തുപറമ്പ്/കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിനു ജില്ലയില്‍ അയവുവന്നെങ്കിലും ഒറ്റപ്പെട്ട അക്രമം. പിണറായി കോവൂരില്‍ ആര്.എസ്.എസ് നേതാവിന്റെ വീടിനും പുതിയതെരു ചിറക്കല്‍ വീവേഴ്സ് സൊസൈറ്റിക്കും നേരെ ആക്രമണമുണ്ടായി.
ആര്.എസ്.എസ് പാച്ചപൊയ്ക മണ്ഡലം സബര്ക് പ്രമുഖ് വി. സതീശന്റെ വസന്തം എന്ന വീടിനു നേരേയാണ് ആക്രമണം ഉണ്ടായത്. കല്ലെറിഞ്ഞ് വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. ചുമരിലും കല്ലേറിന്റെ പാടുകളുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ശബ്ദംകേട്ട് ഉണര്‍ന്നപ്പോള്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെടുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. പിണറായി എസ്.ഐ എ.വി ദിനേശിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബൈക്കില്‍ വന്ന ഒരുസംഘം സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണിതെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
അക്രമം നടന്ന വീട് ബി.ജെ.പി, ആര്.എസ്.എസ് നേതാക്കളായ കെ.പി ഹരീഷ് ബാബു, എ. അനില്‍കുമാര്‍, ഇ. ജയദീപന്, എന്‍.കെ ഷിബിന്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ ബി.ജെ.പി ധര്‍മടം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സതീശന്റെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്നലെ പുലര്‍ച്ചെയാണു സി.പിഎം നിയന്ത്രണത്തിലുള്ള ചിറക്കല്‍ വീവേഴ്സ് സൊസൈറ്റിക്കു നേരെ ആക്രമണമുണ്ടായത്. ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വളപട്ടണം പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."