മേയര്‍ക്കെതിരേയുള്ള ഉപരോധ സമരം കോണ്‍ഗ്രസ് പിന്‍വലിച്ചു
തൃശൂര്‍: ഒല്ലൂരിലെ മേല്‍പ്പാലം റോഡ് ടാറിങ്ങ് നടത്താത്തിനെതിരേ മേയര്‍ അജിത വിജയനെതിരേ നടത്തിയ ഉപരോധ സമരം കോണ്‍ഗ്രസ് പിന്‍വലിച്ചു. രണ്ടാഴ്ചക്കകം പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന മേയര്‍ അജിത വിജയന്റെ ഉറപ്പിന്മേലാണ് ഉപരോധം പിന്‍വലിച്ചത്.
ഇന്നലെ രാവിലെ 10നാണ് റോഡ് ടാറിങ് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നേതാക്കളും മേയറുടെ ചേംബറിന് മുന്നില്‍ സമരം തുടങ്ങിയത്. ഇടക്ക് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ മേയര്‍ അജിത വിജയന്‍ ചര്‍ച്ചക്ക് ക്ഷണിച്ച് ഒത്തുതീര്‍പ്പ് സാധ്യത ഉയര്‍ന്നുവന്നെങ്കിലും വര്‍ഗീസ് കണ്ടംകുളത്തി ഇടപെട്ട് ചര്‍ച്ച അട്ടിമറിച്ചതായി കൗണ്‍സിലര്‍ പറഞ്ഞു. തനത് ഫണ്ടില്‍ പണി നടത്താനുള്ള ഡിവിഷന്‍ കൗണ്‍സിലറുടെ തെറ്റായ തീരുമാനമാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ബന്ധപ്പെട്ടവരുമായി വീണ്ടും ചര്‍ച്ച നടത്തി പരിഹാരം തേടാമെന്നുമുള്ള നിര്‍ദേശം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തള്ളി. ടാര്‍ ലഭിക്കാത്തതാണ് റോഡ് പണി അനന്തമായി നീണ്ടതിനു പിന്നില്‍.
കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിന്ദുകുട്ടന്‍ പ്രതിനിധീകരിക്കുന്ന ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഡിവിഷനിലെ റോഡ് ഒരു വര്‍ഷമായി തകര്‍ന്നുകിടക്കുകയാണ്. ആറ് മാസം മുന്‍പ് കോര്‍പറേഷന്‍ റോഡ് ടാറിങ്ങിന് ടെന്‍ഡര്‍ നല്‍കിയതുമാണ്. എന്നാല്‍ തനത് ഫണ്ടില്‍ പണിയെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതുമൂലം പണി നടന്നിട്ടില്ല. ഇത് മൂലം പണി നടന്നിട്ടില്ല. ഇത് മനപൂര്‍വമാണെന്ന് കാട്ടി ഒല്ലൂര്‍ മേഖലയിലെ കോണ്‍ഗ്രസുകാര്‍ സമരത്തിലായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഒല്ലൂര്‍ മേഖലയിലെ ബിന്ദുകുട്ടന്‍, ജയ മുത്തുപീടിക , ഷീന ചന്ദ്രന്‍, ഷോമി ഫ്രാന്‍സിസ്, കരോളി ജോഷ്വ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. തുടര്‍ന്ന് മറ്റ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സമരത്തില്‍ ചേര്‍ന്നു. സമരം പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ മേയര്‍ അജിത വിജയന്‍ സമരം ചെയ്യുന്നവരെ വിളിപ്പിക്കുകയും അടിയന്തരമായി റോഡ് ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."