HOME
DETAILS

മൂന്നു മാസത്തിനിടെ സഊദിയില്‍  65,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

  
backup
January 20 2020 | 11:01 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-2
 
 
ജിദ്ദ: മൂന്നു മാസത്തിനിടെ സഊദിയില്‍ 65,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി കണക്ക്. മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് നിര്‍മാണ, ചില്ലറ-മൊത്ത വ്യാപാര മേഖലകളിലാണെന്ന് ഔദ്യോഗിക വകുപ്പുകളുടെ കണക്കുകള്‍ അടിസ്ഥാനമാക്കി തയാറാക്കിയ ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മുതല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദം വരെ സഊദിയില്‍ സ്വകാര്യ മേഖലയില്‍ 19.8 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.  കഴിഞ്ഞ വര്‍ഷം ചില മേഖലകളില്‍ കൂടുതല്‍ സഊദികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ ലഭിച്ചു.
നിര്‍മാണ മേഖലയില്‍ 41,000 വിദേശികള്‍ക്കും 8,000 സഊദികള്‍ക്കുമാണ് കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ചില്ലറ, മൊത്ത വ്യാപാര മേഖലയില്‍ 28,000 വിദേശികള്‍ക്കും 7,000 സഊദികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. വ്യവസായ മേഖലയില്‍ 1,600 സഊദികള്‍ക്കും 7,000 വിദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
മൂന്നാം പാദത്തില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 7,000 പേരുടെയും വിദ്യാഭ്യാസ മേഖലയില്‍ സഊദികളുടെ എണ്ണത്തില്‍ 8,000 പേരുടെയും വര്‍ധന രേഖപ്പെടുത്തി. ലോ, എന്‍ജിനീയറിങ്, കണ്‍സള്‍ട്ടിങ് ഓഫിസുകളില്‍ സഊദി ജീവനക്കാരുടെ എണ്ണത്തില്‍ 3,700 പേരുടെയും ആരോഗ്യമേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ 3,700 പേരുടെയും വര്‍ധനവുണ്ടായി. പെട്രോളിതര മേഖലയിലെ വളര്‍ച്ച കൂടുതല്‍ സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകമായി.
സഊദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഈ വര്‍ഷാദ്യം മുതല്‍ മഞ്ഞ വിഭാഗം ഇല്ലാതാക്കിയത് തൊഴില്‍ വിപണിയില്‍ അനുകൂലഫലം ചെലുത്തും. പച്ച വിഭാഗത്തിലേക്ക് മാറുന്നതിന് കൂടുതല്‍ സഊദികളെ ജോലിക്കു നിയോഗിക്കുന്നതിന് ചുവപ്പ് വിഭാഗം സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകും. 
ടൂറിസം, വിനോദ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ അഞ്ചു വര്‍ഷത്തേക്ക് ലെവിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള തീരുമാനം വ്യവസായ മേഖലയില്‍  കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകമാകും. 
ഒരു വര്‍ഷത്തിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 36 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതാണ് ഗാര്‍ഹിക തൊഴിലാളികളുടെ മൊത്തത്തിലുള്ള എണ്ണം വര്‍ധിക്കാന്‍ കാരണം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  7 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  15 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  31 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago