HOME
DETAILS

അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബംഗളൂരില്‍ 200 കുടിലുകള്‍ നശിപ്പിച്ചു

  
backup
January 21 2020 | 03:01 AM

200-houses-destroyed-in-bamngluru-21-01-2020

 

ബംഗളൂര്‍: ബംഗളൂരുവിലെ ബെലന്തൂരില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് ആരോപിച്ച് 200 കണക്കിന് കുടിലുകള്‍ നശിപ്പിച്ചു. മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ക്കൊപ്പമെത്തിയ പൊലിസ് ആണ് കുടിലുകള്‍ നശിപ്പിച്ചത്.


അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ടെന്റുകളാണ് നശിപ്പിച്ചതെന്നും ഇവര്‍ക്ക് ഭൂ ഉടമകള്‍ നോട്ടീസ് അയച്ചിരുന്നുവെന്നും പ്രാദേശിക പോലിസ് അവകാശപ്പെട്ടു. എന്നാല്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി വീട്ടുജോലികളും നിര്‍മാണത്തൊഴിലും എടുത്ത് ജീവിക്കുന്നവരുടെ കുടിലുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. കര്‍ണാടകയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നും അവര്‍ പറഞ്ഞു.


കരിയമ്മണ അഗ്രഹാരയില്‍ ഞായറാഴ്ച 200ലധികം കുടിലുകള്‍ മുനിസിപാലിറ്റി അധികൃതരും പൊലിസും ഇടിച്ചുനിരപ്പാക്കിയതായി ഇവര്‍ അറിയിച്ചു.
കരിയമ്മണ അഗ്രഹാരയില്‍ അനധികൃതമായി നിര്‍മിച്ച കുടിലുകളില്‍ ചിലര്‍ താമസിക്കുന്നുണ്ടെന്നും അത് നമ്മുടെ മഹാദേവപുര നിയോജക മണ്ഡലത്തിന്റെ അധികാര പരിധിയിലാണെന്നും ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബാവലി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മേഖലയിലുള്ള ഒരു കുടിലിന്റെ വിഡിയോയും എം.എല്‍.എ ട്വീറ്റ് ചെയ്തിരുന്നു. ഈ കുടിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ ആരോപിച്ചിരുന്നു. ഇവരില്‍ ചിലര്‍ അനധികൃത ബംഗ്ലാദേശി അഭയാര്‍ഥികളാണെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍ .എ പറഞ്ഞിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് തങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നില്ലെന്ന് ബംഗളൂരു കോര്‍പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


കുടിലുകള്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് രേഖകളും കാണിച്ച് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ താമസക്കാര്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഥലത്തെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് കുടിലുകള്‍ പൊളിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ അത്തരത്തിലൊരു നിര്‍ദേശത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും പൊലിസ് കമ്മിഷനര്‍ അടക്കമുള്ളവര്‍ക്ക് ഇതു സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും സ്‌പെഷ്യല്‍ പൊലിസ് കമ്മീഷനര്‍ ഡി രണ്‍ദീപ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago