HOME
DETAILS
MAL
സംസ്കൃതം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ചെറുക്കും: കരുണാനിധി
backup
June 11 2016 | 02:06 AM
കോയമ്പത്തൂര്‍: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ സംസ്കൃതം മൂന്നാം ഭാഷയാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഡി.എം.കെ ശക്തമായി എതിര്‍ക്കുമെന്ന് ഡി.എം.ഒ പ്രസിഡന്റ് എം. കരുണാനിധി പ്രസ്താവിച്ചു.
2014ല്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം സംസ്കൃതഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. സംസ്കൃതഭാഷയെ മൂന്നാം ഭാഷയായി പാഠവിഷയങ്ങളില് കൊണ്ടുവരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് മതേതരത്വത്തിനും ഭരണഘടനയ്ക്കും നിരക്കാത്തതാണ്.
ഇന്ത്യയിലെ 22 പ്രാദേശിക ഭാഷകളെയും ഭരണഭാഷയായി പ്രഖ്യാപിക്കണമെന്നും കരുണാനിധി ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."