ഐ.എന്‍.ടി.യു.സി പിളര്‍ന്നു: സുരേഷ് ബാബു ചെയര്‍മാനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി
കൊച്ചി: കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി പിളര്‍ന്നു. കെ.സുരേഷ് ബാബു ചെയര്‍മാനായുള്ള ഐ.എന്‍.ടി.യു.സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ആര്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.ടി.യു.സിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗതികെട്ടാണ് പുതിയ ഏകോപന സംവിധാനം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും രൂപീകരിച്ചതെന്ന് ഐ.എന്‍.ടി.യു.സി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐ.എന്‍.ടി.യു.സിയെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പാളയത്തില്‍ കെട്ടിയിടാനുള്ള ശ്രമമാണ് ആര്‍.ചന്ദ്രശേഖരന്‍ നടത്തിയത്. ഇതിനെതിരെയുള്ള തൊഴിലാളി വികാരത്തിന്റെ ഫലമായാണ് സംസ്ഥാനത്തെ ഐ.എന്‍.ടി.യു.സി യൂനിയനുകള്‍ ചന്ദ്രശേഖരന്റെ നേതൃത്വം ഉപേക്ഷിച്ച് പുതിയ ഏകോപന സംവിധാനം രൂപീകരിച്ചത്. ഐ.എന്‍.ടി.യു.സിക്ക് കീഴിലുള്ള 800 യൂനിയനുകളില്‍ 600 എണ്ണവും തങ്ങള്‍ക്കൊപ്പമാണെന്ന് അവര്‍ അവകാശപ്പെട്ടു.
അഡ്വ.കെ.പി ഹരിദാസ്, മുന്‍ എം.എല്‍.എ പി.ജെ ജോയ് എന്നിവരാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍മാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ-ഭരണഘടനാവിരുദ്ധ നടപടികള്‍ക്കെതിരെ ഫെബ്രുവരി 22ന് തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."