മോദിയും അഖിലേഷും ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപങ്ങള്‍ മറക്കരുതെന്ന് ഉവൈസി
ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് മറക്കരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി.
ലഖ്‌നോയിലെ പുതിയ നവാബെന്നാണ് അഖിലേഷ് അവകാശപ്പെടുന്നത്. മറ്റുള്ളവരുടെ മുഖസ്തുതിയില്‍ അഭിരമിക്കുന്ന നേതാവായി അദ്ദേഹം മാറിയിരിക്കുന്നുവെന്നും ഉവൈസി പരിഹസിച്ചു.
ഗോധ്ര കലാപത്തെക്കുറിച്ച് ഒരിക്കല്‍പോലും പ്രതികരിക്കാത്ത മോദി രാജ്യത്ത് കേവലം സംവാദത്തിനുവേണ്ടി മാത്രം സംസാരിക്കുന്ന മനുഷ്യനായി മാറിയിരിക്കുകയാണ്. അഖിലേഷാകട്ടെ മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് ഒന്നും സംസാരിക്കാന്‍ തയാറാകുന്നുമില്ല.
യാദവ കുടുംബം ഉത്തര്‍പ്രദേശ് ഭരിച്ച് മുടിച്ചിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ 400 കലാപങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും ഉണ്ടായതായും ഉവൈസി ആരോപിച്ചു.
സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. യുവാക്കള്‍ക്ക് തൊഴിലില്ലാത്ത സാഹചര്യമാണ്-അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."