ആണവ രാഷ്ട്രങ്ങളുടെ യുദ്ധങ്ങള്‍ ആത്മഹത്യാപരമെന്ന് ഇമ്രാന്‍ ഖാന്‍
ഇസ്‌ലാമാബാദ്: സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യ പ്രതികരിക്കാത്തതിനെതിരേ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ ടി.ആര്‍.ടിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
ഇരു രാഷ്ട്രങ്ങളും ശീതയുദ്ധത്തെ സംബന്ധിച്ചുപോലും ചിന്തിക്കുന്നില്ല. ഇത് എക്കാലത്തെയും മോശം അവസ്ഥയിലേക്ക് കൊണ്ടുപോവും. ഉഭയകക്ഷി ചര്‍ച്ച മാത്രമാണ് പ്രശ്‌നങ്ങളുടെ പരിഹാരം. തന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായി ഇന്ത്യ ഒരു ചുവട് മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ തങ്ങള്‍ രണ്ട് ചുവടുകള്‍ വയ്ക്കും. പക്ഷെ പാകിസ്താന്റെ വാഗ്ദാനങ്ങള്‍ ഇന്ത്യ നിരവധിതവണ നിരസിച്ചു. കശ്മിര്‍ ജനതയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."