HOME
DETAILS

വാക്കുകള്‍ക്ക് പിന്നിലേക്കൊരു എത്തിനോട്ടം

  
Web Desk
January 08 2019 | 20:01 PM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87


എം. അര്‍ജുന്‍#


നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതും എന്നാല്‍ മറ്റു ഭാഷകളില്‍നിന്ന് വന്നതുമായ രസകരമായ ചില വാക്കുകളുണ്ട്. അതിന്
പിന്നില്‍ ചില കഥകളും.

യമണ്ടന്‍

ഒരു വലിയ കാര്യത്തെയോ സംഭവത്തെയോ അത്ഭുതകരമായ പ്രവൃത്തിയെയോ സൂചിപ്പിക്കന്നു.
ജര്‍മനിയിലെ എംഡന്‍ നഗരത്തിന്റെ അതേ പേരിലുളള എസ്.എം.എസ് എംഡന്‍ എന്ന ജര്‍മന്‍ നേവിയുടെ യുദ്ധകപ്പലില്‍ നിന്നുമാണ് യമണ്ടന്‍ എന്ന വാക്കിന്റെ വരവ്. ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മന്‍ നേവിയുടെ ഏറ്റവും വലിയ ആയുധമായിരുന്നു എസ്.എം.എസ് എംഡന്‍.
സൗത്ത്-സൗത്ത് ഈസ്റ്റ് ഏഷ്യയായിരുന്നു എംഡന്റെ പ്രവര്‍ത്തന മേഖല. ബംഗാള്‍ ഉള്‍ക്കടലിലൂടെയും അറബിക്കടലിലൂടെയുമുളള എംഡന്റെ യാത്രയിലുടനീളം യൂറോപ്യന്‍ മിലിട്ടറിയുടെയും വ്യാപാരികളുടെയും ഒരുപാട് കപ്പലുകള്‍ നടുക്കടലില്‍വച്ച് മുങ്ങിപ്പോയിട്ടുണ്ട്.
സൂര്യനസ്തമിക്കാത്ത നാടായ ബ്രിട്ടന്റെ പ്രൗഢിക്കും ധാര്‍ഷ്ട്യത്തിനും സ്വദേശികളായ ഇന്ത്യക്കാരുടെ മുന്നില്‍വച്ച് കളങ്കമേല്‍പ്പിക്കുക എന്നതായിരുന്നു എംഡന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി മദ്രാസ് തുറമുഖത്തെ മുഴുവന്‍ ഓയില്‍ ടാങ്കുകളും ബോംബിട്ടു നശിപ്പിച്ചു. അതില്‍പിന്നെ ദക്ഷിണേന്ത്യയില്‍ എംഡന്‍ ഭയത്തിന്റെയും നാശത്തിന്റെയും പര്യായമായി. ഗ്രാമീണ ശൈലിയില്‍ എംഡന്‍ യമണ്ടന്‍ ആയി.


ഓസ്സി

ഓസ്സി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് കിലുക്കം സിനിമയിലെ ജഗതിയുടെ ഈ ഡയലോഗാണ്. 'നീയും ആ ഭ്രാന്തിയും കൂടി ഇത്രയും നാള്‍ തിന്നുമുടിച്ചത് എന്റെ കാശ് നീയും അവളും കൂടി ഇത്രയും നാള്‍ ഉടുത്തൊരുങ്ങി ചിങ്കരിച്ചു നടന്നത് എന്റെ കാശ് അവസാനം നീ കാണിച്ച തെണ്ടിത്തരത്തിന് ഒടിഞ്ഞത് എന്റെ കൈ എന്റെ മൂക്ക് എന്റെ തല'.
കൈ നനയാതെ മീന്‍ പിടിക്കുന്നതിനെയാണ് ഓസ്സി എന്നതുകൊണ്ട് മലയാളി ഉദ്ദേശിക്കുന്നത്. ഒരു കൂസലുമില്ലാതെ മറ്റൊരാളുടെ ചെലവില്‍ കഴിയുക. അയാളെ ആവശ്യാനുസരണം ചൂഷണം ചെയ്ത് സ്വന്തം കാര്യം നിറവേറ്റുന്നവരാണ് ഓസ്സികള്‍.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് കത്തുകളോ പാര്‍സലുകളോ അയയ്ക്കാന്‍ തപാല്‍ കൂലി ആവശ്യമില്ലായിരുന്നു. ഇതിനായി ഓണ്‍ കമ്പനി സര്‍വീസ് അഥവാ ഒ.സി.എസ് എന്ന് മുദ്രവച്ചിട്ടാണ് കത്തുകളും മറ്റും അയച്ചിരുന്നത്.
എന്നാല്‍ പിന്നീട് കമ്പനി ജീവനക്കാര്‍ അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഒ.സി.എസ് ഉപയോഗിക്കാന്‍ തുടങ്ങി.
അങ്ങനെ ഒ.സി.എസ് വീണ്ടും ചുരുങ്ങി ഓസ്സിയായി. തമിഴ് കടന്നാണ് നമ്മുടെ മണ്ണിലേക്ക് ഓസ്സിയെത്തുന്നത്.


ക്ണാപ്പ്, ക്ണാപ്പന്‍

അവനൊരു ക്ണാപ്പനാ. അതൊരു ക്ണാപ്പന്‍ പരിപാടിയായി പോയി ഇങ്ങനെ എന്തെങ്കിലും കൊളളരുതാത്തതോ വിവേക ശൂന്യമായ ചെയ്തികളെയോ വ്യക്തികളെയോ സൂചിപ്പിക്കാന്‍ പ്രയോഗത്തിലുളള ഒരു വാക്കാണ് ക്ണാപ്പന്‍.
സത്യത്തില്‍ ഈ വാക്ക് ഉരിതിരിഞ്ഞത് ഒരു വ്യക്തിയുടെ പേരില്‍ നിന്നുതന്നെയാണ്.ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സര്‍ ആര്‍തര്‍ റോളണ്ട് നാപ്പില്‍ നിന്നുമാണ് ഈ വാക്കിന്റെ പിറവി.1920ല്‍ മലബാറിലെ പൊലിസുകാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗവര്‍ണര്‍ എ.ആര്‍ നാപ്പിനെ ചുമതലപ്പെടുത്തി. നാപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പൊലിസുകാരുടെ ശമ്പള വര്‍ധനവുള്‍പ്പടെയുളള ആവശ്യങ്ങള്‍ തഴയപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ പൊലിസുകാര്‍ കൊളളാത്ത പരിഷ്‌കാരം എന്ന അര്‍ത്ഥത്തില്‍ ''ക്ണാപ്പ് പരിഷ്‌കാരം'' എന്ന് പറയുകയും അത് പിന്നീട് പ്രചാരത്തിലാവുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  an hour ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  an hour ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago