HOME
DETAILS

ഒന്നര വര്‍ഷം മുമ്പ് നടന്ന ദുരൂഹ മരണം, മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്ന്: പിന്നെ ഇരുവരും മുങ്ങി, കുടുങ്ങിയത് തമിഴ്‌നാട്ടില്‍ നിന്ന്

  
backup
January 21 2020 | 16:01 PM

murder-case-arrested-accused-issue-12341234

കാളികാവ്: മലപ്പുറം കാളികാവില്‍ നടന്ന ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ ഭാര്യയും കാമുകനും ചേര്‍ന്നാണ് 51കാരനായ അഞ്ചച്ചവടി മൈലാടി മരുതത്ത് മുഹമ്മദാലിയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഉമ്മുസാഹിറ(42), പത്തനംതിട്ട ഉന്നക്കാവ് സ്വദേശി പള്ളിനടയില്‍ ജയ്മോന്‍ (37)എന്നിവരെയണ് അറസ്റ്റുചെയ്തത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

2018 സെപ്തംബര്‍ 21 നായിരുന്നു മുഹമ്മദാലിയുടെ മരണം. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം ഖബറടക്കുകയായിരുന്നു. എന്നാല്‍, അടുത്തദിവസം ഭാര്യയേയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളേയും കാണാതായി. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഉമ്മുസാഹിറയും മക്കളും സമീപത്തെ ക്വാട്ടേഴ്സില്‍ താമസിച്ചിരുന്ന ജയ്മോന്റെ കൂടെ പോയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവത്തില്‍ വിഷാംശം കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്ന നിഗമനത്തിലാണ് പൊലിസ് എത്തിയത്.

ക്രൈംബ്രാഞ്ച് ഡി.വൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മുസാഹിറയും ജയ്മോനും ശിവകാശിയിലാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ജയ്മോന്‍ മുങ്ങി. ഉമ്മുസാഹിറയെ കസ്റ്റഡിലെടുത്ത് നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിന് ജയ്മോന്‍ വിഷം നല്‍കിയതാണെന്ന് അവര്‍ സമ്മതിച്ചു. തിങ്കളാഴ്ച രാത്രി ദിണ്ടിഗലില്‍ നിന്നാണ് ജയ്മോന്‍ പിടിയിലാകുന്നത്.

ജയ്മോനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായാണ് വിവരമെന്ന് പൊലിസ് പറയുനന്ു ശിവകാശിയിലേക്ക് നാടുവിടുമ്പോള്‍ കാളികാവിലെ ഭര്‍തൃമതിയായ മറ്റൊരു സ്ത്രീയും കൂടെയുണ്ടായിരുന്നു. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സ്ത്രീ നാട്ടിലേക്ക് മടങ്ങി. നാട്ടിലെ ഒരു കേസില്‍ നിന്ന് മുങ്ങിയാണ് ജയ്മോന്‍ കാളികാവിലെത്തിയത്. ശിവകാശിയില്‍ ബനിയന്‍ കമ്പനിയിലായിരുന്നു ജോലിചെയ്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  3 minutes ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 minutes ago
No Image

വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

Kerala
  •  13 minutes ago
No Image

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Kerala
  •  23 minutes ago
No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  8 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  8 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  9 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  9 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  9 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  9 hours ago