ആറ്റിങ്ങലിലെ സംഘ്പരിവാര്‍ അക്രമണം: ആറുപേര്‍ കൂടി പിടിയില്‍
ആറ്റിങ്ങല്‍ : ശബരിമലയില്‍ യുവതി പ്രവേശനം നടന്ന ദിവസം ആറ്റിങ്ങല്‍ പട്ടണത്തില്‍ ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി.ബസിന്റെ മുന്‍വശത്തെ ചില്ല് കല്ലെറിഞ്ഞു തകര്‍ക്കുകയും പൊലിസിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ ആറുപേരെക്കൂടി തിങ്കളാഴ്ച അറസ്റ്റു ചെയ്തു. സംഭവത്തിന്റെ പിറ്റേന്നുതന്നെ അഞ്ചുപേരെ അറസ്റ്റു ചെയ്യ്തതുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില്‍ 11 പേര്‍ അറസ്റ്റിലായി. ബി.ജെ.പി ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രസിഡന്റ് മണമ്പൂര്‍ കവലയൂര് പാലാംകോണം റോഡുവിള വീട്ടില്‍ ദിലീപ് കുമാര്‍ ( 56 ),ബി.ജെ.പി ആറ്റിങ്ങല്‍ നഗരസഭ മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ ഇടയമണ്‍ ക്ഷേത്രത്തിന് സമീപം ശില വീട്ടില്‍ അജിത്പ്രസാദ് ( 53 ),കല്ലമ്പലം വി.എസ്.നിവാസില്‍ ഉല്ലാസ്‌കുമാര്‍ ( 49 ),അവനവഞ്ചേരി ഗ്രാത്തിന്‍മുക്ക് കൈപ്പള്ളി വീട്ടില്‍ സുനില്‍രാജ്( 39 )ആറ്റിങ്ങല്‍ കൊട്ടിയോട് രാജലക്ഷ്മി ഭവനില്‍ രതീഷ് ( 35 ),ആറ്റിങ്ങല്‍ മാമം കരയ്ക്കാമൂലയില്‍ വീട്ടില്‍ രാജശേഖരന്‍ നായര്‍ ( 58 )എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്.
ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതേസംഭവത്തില്‍ കഴിഞ്ഞദിവസം കൊട്ടിയോട് മുതിരക്കുഴി വീട്ടില്‍ രാജേഷ് (49),ആറ്റിങ്ങല്‍ പാലസ് റോഡ് എസ്.എ നിവാസില്‍ മുകേഷ് (40),കൊല്ലമ്പുഴ ചന്ദ്രാലയത്തില്‍ ചന്ദ്രബാബു (39),കൊട്ടിയോട് കരിമ്പുവിള വീട്ടില്‍ അനീഷ് (21),രാമച്ചംവിള അമ്പാടി ഭവനില്‍ സന്തോഷ് ( 42 )എന്നിവരെ അറസ്റ്റുചെയ്തിരുന്നു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.സംഭവത്തിലെ മറ്റ് പ്രതികള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."