പള്ളിയിലെ അക്രമം; ഏഴുപേര്‍കൂടി പിടിയില്‍
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ പള്ളിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പൊലിസ് ഏഴുപേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ സമസ്ത വിഭാഗത്തില്‍ പെട്ട നാലുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇവര്‍ പിന്നീട് കോടതില്‍ നിന്നും ജാമ്യം നേടി. കഴിഞ്ഞ ദിവസം സമസ്ത വിഭാഗത്തില്‍പെട്ട അബ്ദുല്‍ അസീസ്, ഹസ്സന് ഹാജി, മുസ്തഫ, റഫീഖ് എന്നിവരെയും കാന്തപുരം വിഭാഗത്തില്‍ പെട്ട ചേടക്കൂത്ത് അബ്ദുല്‍ അലി, കളരിക്കല്‍ ബീരാന് കുട്ടി, ചാലൊടി അബ്ദുറഫീഖ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
അക്രമം നേരില്‍ കണ്ട് കാന്തപുരം വിഭാഗക്കാരാണ് യഥാര്‍ഥ പ്രതികളെന്ന് മനസിലാക്കിയിട്ടും ചില രാഷ്ട്രീയക്കാരുടെ ഇടപെടലിന്റെ പേരില്‍ കാന്തപുരം വിഭാഗത്തില്‍ പെട്ടവരുടെ പേരില്‍ നിസാര കേസെടുത്ത തേഞ്ഞിപ്പലം പൊലിസ് സമസ്ത വിഭാഗത്തില്‍പെട്ട നിരപരാധികളുടെ പേരില്‍ ജാമ്യം കിട്ടാത്ത വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ സമസ്തയുടെ പ്രവര്‍ത്തകരായ നാലുപേരെയും കോടതി റിമാന്‍ഡ്ചെയ്തു. കാന്തപുരം വിഭാഗത്തില്‍പെട്ട ചേടക്കൂത്ത് അബ്ദുല്‍ അലിയെ മാത്രമാണ് റിമാന്‍ഡ് ചെയ്തത്. ഒരേ കേസില്‍ ഇരു വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യത്യസ്ത രീതിയില്‍ എഫ്.ഐ.ആര് തയാറാക്കി നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും കുറ്റവാളികള്‍ രക്ഷപ്പെടാനും അവസരം ഒരുക്കുകയും ചെയ്യുന്ന തേഞ്ഞിപ്പലം പൊലിസിനെതിരേ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."