HOME
DETAILS

വാക്കിന്റെ ശക്തിയെ പലരും ഭയപ്പെടുന്നു: ഖദീജ മുംതാസ്, മാതൃഭാഷയെ നടതള്ളരുതെന്ന് കാരശ്ശേരി

  
backup
February 23 2017 | 21:02 PM

%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%b0%e0%b5%81%e0%b4%82

തിരൂര്‍: വാക്കിന്റെ ശക്തിയെ പലരും ഭയപ്പെടുന്നുണ്ടെന്ന് കഥാകാരി ഖദീജ മുംതാസ്. വേട്ടയാടപ്പെടുമെന്ന ഭീതിയുണ്ടെങ്കിലും വാക്ക് എല്ലാ വിലക്കുകളും ലംഘിച്ചുകൊണ്ട് പുറത്തേയ്ക്ക് വന്നുകൊണ്ടേയിരിക്കുമെന്നും മലയാള സര്‍വകലാശാലയില്‍ സാഹിതി അന്തര്‍സര്‍വകലാശാല സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അവര്‍ പറഞ്ഞു.
ഭാഷയെ നടതള്ളരുതെന്നും ഭാഷ അമ്മ തന്നെയാണെന്നും ഡോ. എം.എന്‍ കാരശ്ശേരി പറഞ്ഞു. ഭാഷ ഐഡന്റിറ്റിയും സംസ്‌കാരത്തിന്റെ പ്രതീകവുമാണ്. ഒരര്‍ത്ഥത്തില്‍ നമ്മള്‍ തന്നെയാണ് ഭാഷ. രൂപത്തില്‍, ആംഗ്യത്തില്‍, ചലനങ്ങളില്‍ നിങ്ങള്‍ ഏത് ഭാഷക്കാരനാണെന്ന് തിരിച്ചറിയാമെന്നും സാഹിതി സാഹിത്യോത്സവത്തില്‍ 'ഭാഷയുടെ രാഷ്ട്രീയം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ വ്യക്തിത്വമുള്ള ആളാവണമെന്ന ആഗ്രഹമാണ് തന്നെ നാടകത്തിലേക്ക് എത്തിച്ചതെന്ന് നടനും സംവിധായകനുമായ കലാധരന്‍.
വിദ്യാര്‍ഥികള്‍ക്കൊപ്പം അഭിനയിച്ചും നാടകസംഭാഷണം പുനരാവിഷ്‌കരിച്ചും അദ്ദേഹം 'അരങ്ങിലെ ജീവിതമെന്ന സാഹിതി സെഷന്‍ വ്യത്യസ്തമാക്കി. അരങ്ങിനോട് ചേര്‍ന്ന് നില്‍ക്കല്‍ ഏറ്റവും നല്ല രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കഥാപാത്രമായല്ല കഥാപാത്രങ്ങളുടെ അവസ്ഥയിലൂടെയാണ് നടന്‍ അരങ്ങില്‍ ജീവിക്കുന്നത്. കാവാലമാണ് അരങ്ങിലേക്ക് വഴി തെളിയിച്ചത്. മെയ്‌വഴക്കം, ശബ്ദക്രമീകരണം, നാടകപഠനം എന്നിവയില്‍ ഗുരുവായത് കാവാലമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുധീര്‍ എസ് സലാം മോഡറേറ്ററായി. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷനായി. ഡോ. ടി. അനിതകുമാരി സ്വാഗതം പറഞ്ഞു. ഡോ. സി. ഗണേഷ് സാഹിത്യമേള അവലോകനം ചെയ്തു. പ്രതിനിധികളായ അര്‍ച്ചനാമോഹന്‍, അജീഷ് ദത്തന്‍ എന്നിവര്‍ മേളയിലെ അനുഭവങ്ങള്‍ പങ്കുവച്ചു. വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.പി ശബരീഷ് നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago