റയനിയറേയും റാഞ്ചി റയല്‍
മാഡ്രിഡ്: ബ്രസീലിന്റെ യുവതാരങ്ങളെ റാഞ്ചിയുള്ള സിദാന്റെ തന്ത്രം ഇനിയും അവസാനിച്ചില്ല. കഴിഞ്ഞ 18 മാസത്തിനിടെ മൂന്നാമത്തെ ബ്രസീലിയന്‍ യുവതാരത്തെയും ടീമിലെത്തിച്ച് റയല്‍. ഇക്കഴിഞ്ഞ കോപ്പ ലിബര്‍ട്ടഡോറസില്‍ ഫ്ളെമംഗോയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച 18കാരന് റയനിയറെയാണ് മാഡ്രിഡിലേക്ക് എത്തിച്ചത്. 35 മില്ല്യന്‍ ഡോളറിന് (ഏകദേശം 237 കോടി രൂപ) ആറ് വര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍. ഇതോടെ 2026 വരെ താരം ടീമിനൊപ്പമുണ്ടാവും. ഇന്നലെയാണ് ഇക്കാര്യം റയല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ മാസം തന്നെ താരം സ്പെയിനിലെത്തും. ഈ സീസണില്‍ തന്നെ റയലിന്റെ ജഴ്സിയില്‍ ജൂണിയര്‍ ടീമിനായി കളിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ഡിസംബറില്‍ ഫ്ളെമംഗോയിലെത്തിയ താരം 12 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ഇതില്‍ നിന്നായി ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ ഓഫറുകള്‍ നിരസിച്ചാണ് താരം റയലിലേക്ക് ചേക്കേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."