HOME
DETAILS

ജനത്തെ വലച്ച് പണിമുടക്ക്; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  
backup
January 09 2019 | 04:01 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

കണ്ണൂര്‍: സംയുക്ത ട്രേഡ് യൂനിയന്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ആദ്യദിനം ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി. നഗരത്തില്‍ കടകള്‍ അടഞ്ഞുകിടന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ കടകള്‍ തുറന്നു.
കെ.എസ്.ആര്‍.ടി.സിയടക്കം സ്വകാര്യ ബസുകള്‍ ജില്ലയില്‍ സര്‍വിസ് നടത്തിയില്ല.
സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു.
റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറിങ്ങിയ യാത്രക്കാരും പണിമുടക്കില്‍ വലഞ്ഞു. പ്രീപെയ്ഡ് ടാക്‌സി സര്‍വിസ് നടത്തിയതു വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് ആശ്വാസമായി.
സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി, ചരക്ക് വാഹന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നപ്പോള്‍ ജനത്തിനു ലഭിച്ചത് തീരാദുരിതം.
നഗരപ്രദേശങ്ങളില്‍ പൂര്‍ണമായും കടകള്‍ അടഞ്ഞുകിടന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ മിക്കസ്ഥാപനങ്ങളും തുറന്നു.
പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍ കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. അതേസമയം ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയില്‍ എവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


നാലിടത്ത് ട്രെയിനുകള്‍ തടഞ്ഞു


കണ്ണൂര്‍: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലയില്‍ നാലിടത്ത് ട്രെയിന്‍ തടഞ്ഞു. ചെന്നൈ-മംഗളൂരു മെയില്‍ ഇന്നലെ രാവിലെ 10ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 40 മിനിറ്റ് തടഞ്ഞുവച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണന്‍ അധ്യക്ഷനായി.
ഏറനാട്, മംഗളൂരു-ചെന്നൈ എഗ്മോര്‍ ട്രെയിനുകള്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം ശ്രീധരന്‍ അധ്യക്ഷനായി. പി.വി കുഞ്ഞപ്പന്‍, ടി.ഐ മധുസൂധനന്‍, ആര്‍. വേണു, വി. നാരായണന്‍, കെ. രാഘവന്‍, കെ.വി ബാബു നേതൃത്വം നല്‍കി. പൊലിസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മണിക്കൂറിലേറെയാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.
കണ്ണപുരത്തും എഗ്മോര്‍ ട്രെയിനാണ് തടഞ്ഞത്. കെ.പി രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ്, എ. കൃഷ്ണന്‍, ടി. ചന്ദ്രന്‍, എന്‍. ശ്രീധരന്‍, കെ. വിജയന്‍, കെ.വി ബാലന്‍, കെ.വി നാരായണന്‍, എം. കുഞ്ഞമ്പു സംസാരിച്ചു.
തലശ്ശേരിയില്‍ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.
രാവിലെ 8.15 ഓടെ തടഞ്ഞ അരമണിക്കൂറിനുശേഷമാണു പുറപ്പെട്ടത്. സമരക്കാരെ അറസ്റ്റ് ചെയ്ത ശേഷമാണ് ട്രെയിന്‍ സര്‍വിസ് പുനഃസ്ഥാപിച്ചത്.
എ.ഐ.ടി.യു.സി നേതാവ് കെ.ടി ജോസ് ഉദ്ഘാടനം ചെയ്തു. കെ. മോഹനന്‍, എം. സുരേന്ദ്രന്‍, ടി.പി ശ്രീധരന്‍ സംസാരിച്ചു.


പണിമുടക്കിന് ചെമ്പന്തൊട്ടിയില്‍ നോ എന്‍ട്രി

ശ്രീകണ്ഠപുരം: സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് ചെമ്പന്തൊട്ടി ഗ്രാമം ഏറ്റെടുത്തില്ല.
ചെമ്പന്തൊട്ടി വികസന സമിതി ആഹ്വാന പ്രകാരം പതിവുപോലെ വ്യാപാരികള്‍ കടകള്‍ തുറന്നു.
ഓട്ടോറിക്ഷകള്‍ അടക്കമുള്ള മുഴുവന്‍ വാഹനങ്ങളും ഓടി. പണിമുടക്ക് തള്ളിക്കളഞ്ഞ മുഴുവന്‍ വ്യാപാരികളേയും വാഹന ഉടമകളേയും ചെമ്പന്തൊട്ടി വികസനസമിതി ഭാരവാഹികള്‍ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago