ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു
ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കണ്‍സള്‍ട്ടന്‍സി മുതലായവ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ് നടത്തുന്ന ഒരു വര്‍ഷ കോഴ്‌സായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റൂറല്‍ ഡെവലപ്‌മെന്റ മാനേജ്‌മെന്റ് (പി.ജി.ഡി.ആര്‍.ഡി.എം), രണ്ടു വര്‍ഷ കോഴ്‌സായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്, റൂറല്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.ആര്‍.എം) എന്നീ രണ്ട് ഫുള്‍ടൈം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.nirdpr.org.inpgdrdm.aspx വെബ്‌സൈറ്റ് ലിങ്കില്‍ ഏപ്രില്‍ 10 വരെ പി.ജി.ഡി.ആര്‍.ഡി.എം കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം മതി. 2020 ജൂണ്‍ 15നകം കോഴ്‌സ് പൂര്‍ത്തിയാക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഇഅഠ തഅഠ ങഅഠ ഇങഅഠ അഠങഅ ഇവ ഒന്നിലെ സ്‌കോര്‍ ഉള്ളവര്‍ക്കും പ്രവേശനം നേടാം. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രവേശനപരീക്ഷ 19നു രാജ്യത്ത് വിവിധ കേന്ദ്രത്തില്‍ നടക്കും.
കേരളത്തില്‍ തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്. പരീക്ഷയില്‍ വിജയിച്ചാല്‍ ഗ്രൂപ്പുചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയില്‍ പങ്കെടുക്കണം.
കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം സംവരണമുണ്ട്. വാര്‍ഷിക കോഴ്‌സ് ഫീസ് 1,80,000 രൂപ.
സെമസ്റ്റര്‍ പരീക്ഷകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്‌കോളര്‍ഷിപ് ലഭിക്കും. കോഴ്‌സ് കഴിഞ്ഞാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്തന്നെ തൊഴില്‍ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. 400 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 200 രൂപ മതി. അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
സമാന യോഗ്യതകളും അപേക്ഷാ ഫീസുമാണ് പി.ജി.ഡി.എം.ആര്‍.എം കോഴ്‌സിനും. രണ്ടു വര്‍ഷ കോഴ്‌സിന് 18,000 രൂപയാണ് വാര്‍ഷിക ഫീസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലെ www.nirdpr.org.inpgdrdm.aspx എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ (അഡ്മിഷന്‍സ്), സെന്റര്‍ ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡി ആന്‍ഡ് ഡിസ്റ്റന്‍ഡ് എജ്യൂക്കേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ്. രാജേന്ദ്രനഗര്‍, ഹൈദരാബാദ് - 500030. ഫോണ്‍: 9104024008460, 442; 556, വെബ്‌സൈറ്റ്: വേേു:ംംം.ിശൃറുൃ.ീൃഴ.ശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."