HOME
DETAILS

മോട്ടോര്‍ വാഹന നിയമലംഘനം: പിഴത്തുക കുറച്ചത് കേന്ദ്രം ശരിവച്ചു

  
backup
January 23 2020 | 04:01 AM

%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8-2

 


തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനത്തിന് പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി കേന്ദ്രം ശരിവച്ചു. സംസ്ഥാനത്തിന്റെ തീരുമാനം അംഗീകരിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിന് കത്ത് നല്‍കി.
മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവുവരുത്തുകയായിരുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവുവരുത്താന്‍ അനുവദിക്കില്ലെന്ന് തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളം കേന്ദ്രമന്ത്രിക്ക് കത്തയക്കുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രി മറുപടിക്കത്ത് നല്‍കിയത്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ ഇടക്കാലത്ത് വാഹന പരിശോധന തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. പിന്നീടാണ് മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു.
മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴയില്‍ കുറവുവരുത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a day ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a day ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a day ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a day ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago