HOME
DETAILS
MAL
മണിപ്പൂരില്‍ നേരിയ ഭൂചലനം
backup
February 24 2017 | 19:02 PM
ഇംഫാല്‍: മണിപ്പൂരില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം കൊള്ളിച്ച ഭൂകമ്പമുണ്ടായത്. ചുരാചന്ദ്രപൂര് ജില്ലയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 20 കിലോമീറ്റര്‍ ആഴത്തില്‍ സംസ്ഥാനത്ത് കമ്പനം സൃഷ്ടിച്ചതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം അറിയിച്ചു.
നേരത്തെ, റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനം സിക്കിമിലുമുണ്ടായി. ഇന്നലെ പുലര്‍ച്ചെ 3.09നായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."