നില തെറ്റി ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം
ഒരു വര്‍ഷമായി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു
തുടര്‍ ചികിത്സക്ക് വാര്‍ഡ് സജ്ജീകരിക്കുമെന്ന പ്രഖ്യപനവും നടന്നില്ല
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ സൈക്കാട്രി വിഭാഗം ഡോക്ടറെ സ്ഥിരമായി നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മനോരോഗ വിദഗ്ധനും ചികിത്സാ സൗകര്യങ്ങളുമില്ലാത്തതിനാല്‍ നിരവധി രോഗികളും ഇവരുടെ ബന്ധുക്കളുമാണ് ദുരിതത്തിലായിരിക്കുന്നത്.
ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേ പ്രകാരം ജില്ലയില്‍ മാനസിക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്‌നം, മാനസിക പിരിമുറുക്കങ്ങള്‍, അമിത മദ്യപാനം എന്നിവയാണ് ഇതിന് കാരണങ്ങളായി പറയുന്നത്. ആദിവാസി വിഭാഗത്തിനിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കുന്നതിന് കാരണവും അമിത മദ്യപാനം മൂലമുള്ള മാനസിക രോഗമാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ നിലവില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും മാനസികാരോഗ്യ വിദഗ്ധനെ നിയമിക്കുകയോ ചികിത്സാ സൗകര്യങ്ങളോ ഒരുക്കുകയോ ചെയ്തിട്ടില്ല. ജില്ലാ ആശുപത്രിയില്‍ മുമ്പ് സൈക്കാട്രി വിഭാഗത്തില്‍ സ്ഥിരം ഡോക്ടര്‍മാരുണ്ടായിരുന്നെങ്കിലും നിലവില്‍ ഒരു വര്‍ഷമായി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
സ്വത്തവകാശ വിഷയങ്ങളില്‍ ഉടമസ്ഥന്‍ മാനസിക രോഗിയാണെങ്കില്‍ ഈ സ്വത്തു വകകള്‍ മക്കള്‍ക്കോ മറ്റു അനന്തരാവകാശികള്‍ക്കോ കൈമാറാം. ഇതിനായി ഉടമസ്ഥന്റെ രോഗം സ്ഥിരീകരിച്ച് സാക്ഷ്യപത്രം നല്‍കേണ്ടത് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പെടുന്ന മെഡിക്കല്‍ ബോര്‍ഡാണ്. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡില്‍ മാനസിക രോഗ വിദഗ്ധര്‍ ഇല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് അപേക്ഷകളാണ് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. മാനസിക രോഗികള്‍ക്ക് തുടര്‍ ചികിത്സ നിര്‍ബന്ധമാണെന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ ഇതിനായി പ്രത്യേക വാര്‍ഡ് സജ്ജീകരിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇതും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നിലവില്‍ മാനസിരോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രിക്കുന്നത്. ഇത് സാധരണക്കാര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
ചികിത്സാ ചെസവുകള്‍ താങ്ങാതെ ചികിത്സ നിര്‍ത്തുന്നവരും ഏറെയാണ്. ജില്ലാ ആശുപത്രിയില്‍ സൈക്കാട്രി വിഭാഗത്തില്‍ സ്ഥരം ഡോക്ടറെ നിയമിച്ച് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."