HOME
DETAILS
MAL
പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ വെള്ളംകുടി മുട്ടുന്നു; റോഡിനും തകര്‍ച്ച
backup
January 10 2019 | 02:01 AM
പേരാമ്പ്ര: ചക്കിട്ടപാറ മേഖലയില്‍ പൈപ്പ് പൊട്ടല്‍ തുടര്പരിപാടിയായതോടെ നാട്ടുകാരുടെ വെള്ളം കുടി മുട്ടുന്നു. ഒപ്പം റോഡിന്റെ തകര്‍ച്ചയും ക്ലേശമുണ്ടാക്കുന്നു. പെരുവണ്ണാമൂഴിയില്‍ നിന്നു പമ്പു ചെയ്യുന്ന ജലം പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ഭാഗമായാണു വിതരണം ചെയ്യുന്നത്. കാലഹരണപ്പെട്ട ഇതിന്റെ പൈപ്പുകളാണു പൊട്ടുന്നത്.
റീ ടാര്‍ ചെയ്ത റോഡുകള്‍ ഇതുമൂലം തകരുകയാണ്. പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ജലഅതോറിറ്റി കേട്ട ഭാവം നടിക്കുന്നില്ല. പൈപ്പ് പൊട്ടുമ്പോള്‍ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുകയാണ്.
പ്രശ്നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നു കേരള കര്‍ഷക യൂനിയന്‍ (എം) പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് അപ്പ മേടപ്പള്ളില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."