HOME
DETAILS

ഐക്യ രാഷ്‌ട്ര സഭ പരിപാടിയിലേക്ക് ജുബൈൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടു മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നു പേർക്ക് ക്ഷണം

  
backup
January 24 2020 | 07:01 AM

%e0%b4%90%e0%b4%95%e0%b5%8d%e0%b4%af-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%ad-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf

     ദമാം: ഐക്യ രാഷ്‌ട്ര സഭയുടെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ജുബൈൽ ഇന്ത്യൻ സ്‌കൂളിലെ മൂന്നു വിദ്യാർത്ഥികൾക്ക് ക്ഷണം. ഇതിൽ രണ്ടു പേർ മലയാളി വിദ്യാർത്ഥികളാണ്. ജുബൈൽ ഇന്ത്യൻ എംബസി സ്‌കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ വിഷ്‌ണു മുരളീകൃഷ്‌ണൻ, ഷെറിൽ ഹാരിസൺ എന്നീ മലയാളി വിദ്യാർത്ഥികളും മഹാരാഷ്‌ട്ര സ്വദേശി പൂർവ്വ പർവ്വിൻ എന്നീ വിദ്യാർത്ഥിനിയുമാണ് ഈ മാസാവസാനം മുതൽ ന്യുയോർക്കിൽ നടക്കുന്ന ഐക്യ രാഷ്‌ട്ര സഭയുടെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്നത്. ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന പരിപാടി വേൾഡ് ഫെഡറേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷനാണ് സംഘടിപ്പിക്കുന്നത്. യുവജന ശാക്തീകരണം, നാഗരിക ഇടപെടൽ, വിവിധ ആഗോള പ്രശ്‌നങ്ങളിൾ അവബോധമുണ്ടാക്കുകയെന്നത് ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
     ഐക്യരാഷ്‌ട്ര സഭ വിവിധ ഘട്ടങ്ങളായി നടത്തിയ ഓൺലൈൻ പരീക്ഷകൾ വിജയിച്ചാണ് ഇവർ ഇതിനുള്ള യോഗ്യത നേടിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1300 വിദ്യാർത്ഥി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജുബൈൽ സ്‌കൂളിൽ നിന്നും പുറപ്പെടുന്ന മൂന്നു വിദ്യാർത്ഥികൾക്ക് വ്യത്യസ്‌തമായ വിഷയങ്ങളാണ് പരിപാടിയിൽ അവതരിപ്പിക്കേണ്ടത്. ബ്രസാവില്ലെ എന്നറിയപ്പെടുന്ന മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലവും ഭക്ഷണ ദൗർലഭ്യവുമാണ് വിഷ്‌ണു മുരളി ഗവേഷണം നടത്തി അവതരിപ്പിക്കേണ്ടത്. കോംഗോയുടെ തന്നെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള പഠനം ഷെറിൻ ഹാരിസണും ആണവ ഉപഭോഗം എങ്ങിനെ കുറക്കാം എന്ന വിഷയത്തിൽ പൂർവ്വ പർവ്വിനും വിഷയങ്ങളവതരിപ്പിക്കും. തുടർന്ന് വിവിധ രാജ്യക്കാരായ വിദ്യാർത്ഥികളിൽ ഒരേ വിഷയങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾ ക്രോഡീകരിച്ച് അതിലെ ആശയങ്ങൾ ഐക്യ രാഷ്‌ട്ര സഭയിൽ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മൂവിങ് യു ഇൻ ദി റൈറ്റ് ഡയറക്ഷൻ സ്ഥാപക ഡയറക്റ്റർ മുരളി കൃഷ്‌ണൻ വിദ്യാർത്ഥികളുടെ ഉപദേഷ്‌ടാവായി അനുഗമിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago