HOME
DETAILS

ദേശീയപണിമുടക്ക്: ജില്ലയില്‍ പങ്കെടുത്തത് 10 ലക്ഷം തൊഴിലാളികള്‍

  
backup
January 10 2019 | 04:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf

കൊല്ലം: പൊതുപണിമുടക്കില്‍ ജില്ലയില്‍ പത്തുലക്ഷം തൊഴിലാളികള്‍ പങ്കാളികളായെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ അറിയിച്ചു.
ജില്ലയിലെ 50,000 ത്തോളം കശുവണ്ടി തൊഴിലാളികള്‍ ഒന്നാം ദിവസവും പണിമുടക്കി ഫാക്ടറികള്‍ എല്ലാം പൂര്‍ണമായും അടഞ്ഞുകിടന്നു.
കടകമ്പോളങ്ങള്‍ ഇന്നും നിശ്ചലമായിരുന്നു. കെ.എസ്.ആര്‍.ടി.സി,സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ചവറ കെ.എം.എം.എല്‍, തോട്ടം മേഖല, കുണ്ടറ സിറാമിക്‌സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എല്ലാം അടഞ്ഞുകിടന്നു.
പരമ്പരാഗതമേഖല, അസംഘടിത രംഗം, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ നാട്ടില്‍ പുറങ്ങളിലെ കാര്‍ഷിക തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍. മത്സ്യമേഖലയിലെല്ലാം പണിമുടക്ക് പൂര്‍ണമായിരുന്നു.
കൊല്ലത്ത് ഇന്നലെ രാവിലെ റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും പ്രകടനമായി ചിന്നക്കടയിലെ സമര കേന്ദ്രത്തില്‍ പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും എത്തി.  കര്‍ഷകസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.എഫ്.ഇ സംഘടനകള്‍ ആഭിവാദ്യമായി സമരകേന്ദ്രത്തില്‍ എത്തി. സമരത്തില്‍ പങ്കെടുത്തവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.യോഗത്തില്‍ എ.എം ഇക്ബാല്‍ അധ്യക്ഷനായി. എസ്.ജയമോഹന്‍, ബി. തുളസീധരക്കുറുപ്പ്, കരിങ്ങന്നൂര്‍ മുരളി, കെ.വി രാജേന്ദ്രന്‍ (സി.ഐ.ടി.യു), കാഞ്ഞിരംവിള അജയകുമാര്‍ (ഐ.എന്‍.ടി.യു.സി), കെ.എസ് ഇന്ദുശേഖരന്‍നായര്‍, ജി. ബാബു, ഭാര്‍ഗ്ഗവന്‍ (എ.ഐ.ടി.യു.സി), ടി.സി വിജയന്‍, കുരീപ്പുഴ മോഹന്‍ (യു.ടി.യു.സി), ഷൈല കെ ജോണ്‍ (എ.ഐ.യു.ടി.യു.സി), സി.ജി സുരേഷ്ശര്‍മ്മ (ടി.യു.സി.ഐ), ഉണ്ണികൃഷ്ണന്‍, കക്കാകുന്നു ഉസ്മാന്‍, കുരീപ്പുഴ ഷാനവാസ്, അബ്ദുല്‍സലാം അല്‍ഹന, പെരിനാട് വിജയന്‍ വിവിധ സര്‍വിസ് സംഘടനാ നേതാക്കളായ ഓമനക്കുട്ടന്‍ (ഫെസ്റ്റോ), അജയകുമാര്‍ (കെ.എസ്.ടി.എ), മുരളീകൃഷ്ണന്‍ (കെ.എസ്.എഫ്.ഇ), നേതൃത്വം നല്‍കി.കുണ്ടറയില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനവും യോഗവും നടത്തി. യോഗം എസ്.എല്‍ സജികുമാര്‍ ഉദ്ഘാടനം ചെയ്തു.  ജറോം അധ്യക്ഷനായിരുന്നു. സുരേഷ് സ്വാഗതം പറഞ്ഞു. പുനലൂരിലും യോഗവും പ്രകടനവും നടന്നു. കൊട്ടാരക്കരയില്‍ നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ബി. രാഘവന്‍, ജോര്‍ജ്ജ്മാത്യൂ, പി.എ എബ്രഹാം, മുരളി മടന്തക്കോട്, വി. രവീന്ദ്രന്‍നായര്‍, എം. ബാബു നേതൃത്വം നല്‍കി.
ചടയമംഗലത്തെ പ്രകനടത്തിനും യോഗത്തിനും പി.കെ ബാലചന്ദ്രന്‍, ഡി. തങ്കപ്പന്‍, എം.എം.സലീം എന്നിവര്‍ നേതൃത്വം നല്‍കി.
അഞ്ചലില്‍ കൂട്ടായ്മയും പ്രകടനവും യോഗവും ചേര്‍ന്നു. യോഗത്തില്‍ പി.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ലിനുകുമാര്‍ ഉദ്ഘാടനം ചെയ്തു. സക്കീര്‍ഹുസൈന്‍, ബാബുപണിക്കര്‍ എന്നിവര്‍ സംസാരിച്ചു.പുത്തൂരില്‍ കൂട്ടായ്മ ജെ. രാമാജനുജന്‍ ഉദ്ഘാടനം ചെയ്തു. വി.ഡി സുദര്‍ശനന്‍ അധ്യക്ഷനായി. ചവറയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി. ശൂരനാട് പ്രകടനവും യോഗവും നടന്നു. കൂന്നത്തൂരില്‍ നടന്ന പ്രകടനത്തിനും യോഗത്തിനും ടി.ആര്‍ ശങ്കരപിള്ള, നാലുതുണ്ടില്‍ റഹീം, അനില്‍തുമ്പോടന്‍ നേതൃത്വം നല്‍കി. രണ്ടു ദിവസത്തെ പണിമുടക്കും ട്രെയില്‍ പിക്കറ്റിങും, തൊഴിലാളി കൂട്ടായ്മയും ചരിത്ര വിജയമായിരുന്നെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ജില്ലയിലെ പണിമുടക്ക് പൂര്‍ണ്ണമായും വിജയിപ്പിച്ച തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും, സഹകരിച്ച എല്ലാവര്‍ക്കും സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹന്‍ നന്ദി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  33 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago