HOME
DETAILS
MAL
കിഴക്കൻ തുർക്കിയിൽ ഭൂകമ്പം; 18 മരണം
backup
January 25 2020 | 05:01 AM
അങ്കാറ: കിഴക്കൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ പതിനെട്ട് മരണം. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പതിമൂന്ന് പേർ മരണപ്പെട്ടത് ഇലാസിംഗ് പ്രവിശ്യയിലാണെന്ന് ദേശീയ ദുരന്ത നിവാരണ അടിയന്തര മാനേജ്മെന്റ് ഏജൻസി അറിയിച്ചു. സമീപ പ്രവിശ്യയായ മലാത്യയിലാണ് അഞ്ചു പേർ മരണപ്പെട്ടത്.
റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റർ ആഴത്തിലാണെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സിസ്മോളോജിക്കൽ സെന്റർ (ഇ എം എസ് സി) അറിയിച്ചു. സിറിയൻ അതിർത്തി പ്രദേശമായ തുർക്കി മേഖലകളിൽ നിരവധി സ്ഥലങ്ങളെ ഭൂകമ്പ പ്രകമ്പനം അനുഭവപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതേ പ്രകമ്പനം ബൈറൂത്തിലും ട്രിപ്പോളിയിലും ഉണ്ടായതായി ലബനോൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."