അടുത്ത ലോക സാമ്പത്തിക ഉച്ചകോടിക്ക് സഊദി ആതിഥ്യമരുളും
റിയാദ്: അടുത്ത ലോക സാമ്പത്തിക ഉച്ചകോടിക്ക് സഊദി അറേബ്യ വേദിയാകും. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസ് ലോക സാമ്പത്തിക ഫോറമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോക സാമ്പത്തിക ഫോറത്തിന് ആദ്യമായാണ് സഊദി അറേബ്യ വേദിയൊരുക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ അഞ്ച്, ആറ് തിയതികളിലായി അടുത്ത ലോകസാമ്പത്തിക ഫോറം സഊദിയിലായിരിക്കും അരങ്ങേറുകയെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോര്‍ഗ് ബ്രാന്ഡെയാണ് ദാവോസ് സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
മധ്യേഷ്യയില്‍ നേരത്തെ ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ എന്നിവിടങ്ങളാണ് നേരത്തെ ഡബ്ല്യു.എം.ഫ് യോഗങ്ങള്‍ക്ക് വേദിയായിരുന്നത്. ഈ വര്‍ഷം നവംബറില്‍ ലോക നേതാക്കളുടെ ജി 20 യോഗം നടത്താന്‍ സഊദി അറേബ്യ തയാറെടുക്കുന്നത് പരിഗണിച്ചാണ് ലോക സാമ്പത്തിക ഫോറം ഉച്ചകോടിയും സഊദിയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ദാവോസില്‍ നടക്കുന്ന ഫോറത്തിന് വെള്ളിയാഴ്ച പരിസമാപ്തിയാകും. സാമ്പത്തികം, സാങ്കേതിക വിദ്യ, പരിസ്ഥിതി, സമൂഹം, വ്യവസായം, ജിയോ പൊളിറ്റിക്സ്, എന്നീ ആറു മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ദാവോസില്‍ അരങ്ങേറുന്നത്. ഇത്തരം മേഖലകളില്‍ നിന്നുള്ള മൂവായിരത്തിലധികം വിദഗ്ധരാണ് ദാവോസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍ ശക്തമായ സാന്നിധ്യമാണ് സഊദി അറേബ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."