HOME
DETAILS

കേസില്‍ പ്രതിയായ ആര്‍.എസ്.എസുകാരനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസിനെ പ്രതിയും പിതാവും ആക്രമിച്ചു

  
backup
January 10 2019 | 06:01 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8

മുല്ലശ്ശേരി: കേസില്‍ പ്രതിയായ ആര്‍ എസ് എസ് കാരനായ മകനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പാവറട്ടി എസ് ഐ അനില്‍ ടി മേപ്പിളളിയെയും പൊലിസുകാരെയും പ്രതിയും പിതാവും ചേര്‍ന്ന് ആക്രമിച്ചു .കൂടെയുണ്ടായിരുന്ന സി പി ഒ മാരായ ഷിജു കുരിയന്‍, സിദ്ദീക്ക് എ എന്നിവരെ കൈയേറ്റം ചെയ്യുകയും ചെയ്തു. കഴുത്തിന് പരുക്കേറ്റ എസ് ഐയെ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമായ പാവറട്ടി പുതുമനശ്ശേരി സ്വദേശി പുല്ലാട്ട് വീട്ടില്‍ ശ്രീജിത്ത് 25 നെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ പിതാവും മറ്റൊരും പ്രതിയുമായ ചന്ദ്രന്‍ ഓടി രക്ഷപെട്ടു. ബുധനാഴ്ചയാണ് സംഭവം.കഴിഞ്ഞ ദിവസം ശ്രീജിത്തും, സഹോദരനും ചേര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പാവറട്ടി സ്വദേശിയുമായ മാളിയേക്കല്‍ അലോഷ്യസിന്റെ മകന്‍ ആല്‍വിനെ വീട്ടില്‍ കയറി ഭീഷണി പെടുത്തുകയും മനപ്പടിയില്‍ വച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പ്രതിയായ ഇരുവരെയുമന്വേഷിച്ച് എത്തിയതായിരുന്നു പൊലിസ്, വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് ശ്രീജിത്തിനോട് കാര്യങ്ങള്‍ പറയുകയും നിങ്ങള്‍ രണ്ട് പേരും സ്റ്റേഷനിലേക്ക് വരണമെന്നും പൊലിസ് ആവശ്യപെടുകയും ചെയ്തു.
എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ സഹോദരന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞ പ്രതി എസ് ഐയെ കഴുത്തില്‍ പിടിച്ച് തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.എസ് ഐയെ ആക്രമിക്കുന്നത് കണ്ട പൊലിസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതിയുടെ ചന്ദ്രനും ചേര്‍ന്ന് പൊലിസിനെ ആക്രമിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് ശ്രീജിത്തിനെ പൊലിസ് കീഴ്‌പെടുത്തുന്നതിനിടയില്‍ ചന്ദ്രന്‍ ഓടി രക്ഷപെട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതിനും പൊലിസ് ഓഫിസര്‍മാരെ ആക്രമിച്ചതിനും ഇരുവര്‍ക്കുമെതിരേ പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago