കിണറ്റില്‍ കണ്ടെത്തിയ മനോരോഗിയായ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു
വടക്കാഞ്ചേരി: വെളപ്പായയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടു കിണറ്റില്‍ വീണ നിലയില്‍ ബംഗാളി യുവാവിനെ കണ്ടെത്തി. അവണൂര്‍ പഞ്ചായത്തിലെ വെളപ്പായ ശിവക്ഷേത്രത്തിന് പുറകു വശത്ത് താമസിയ്ക്കുന്ന കണ്ടത്ത് നാരായണന്റെ വീട്ടുകിണറ്റിലാണ് ബംഗാള്‍ സ്വദേശി അബ്ദുല്‍ സലാം സേട്ട് (35)നെ കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണതാകാമെന്ന് നാട്ടുകാര്‍ സംശയിച്ചെങ്കിലും പൊലിസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ മാനസിക രോഗിയെന്ന് വ്യക്തമായി. വീട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വടക്കാഞ്ചേരി ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി ഇയാളെ രക്ഷിച്ചു.
ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ഡി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍, ലീഡിംഗ് ഫയര്മാന് ഇന്‍ ചാര്‍ജ് രണ്‍ജിത്ത് രവീന്ദ്രന്, ഫയര്മാന് മാരായ ഉവൈസ് ,രമേശ്, പ്രശാന്ത് ഫയര്‍ ഡ്രൈവര്‍ ഗോപിനാഥന്, ഹോംഗോര്ഡുകളായ വിജയന് ,നാരായണന്‍കുട്ടി ,പ്രേംകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കിണറ്റില്‍ നിന്നും പുറത്തെടുത്തയാളെ മെഡിക്കല്‍ കോളജ് പൊലിസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."