മധ്യപ്രദേശ് ബി.ജെ.പിയില്‍ കൂട്ടരാജി
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് മധ്യപ്രദേശിലെ എഴുപതോളം ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം നേതാക്കളാണ് രാജിവച്ചത്. പുതുതായി നിയമിതനായ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് രാജി സമര്‍പ്പിച്ചതായി നേതാക്കളിലൊരാളായ രാജിക് ഖുറേഷി ഫര്‍ഷിവാല പറഞ്ഞു.
മതപരമായി ഭിന്നിപ്പിക്കുന്ന നയമാണ് ബി.ജെ.പി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പീഡനങ്ങള്‍ക്കിരയായ അഭയാര്‍ഥികള്‍ക്ക് പൗരത്വ ം കൊടുക്കണം, അത് ഒരു പ്രത്യേക മതത്തിലുള്ളവരെ മാറ്റിനിര്‍ത്തിയാകരുത്. അങ്ങനെയുള്ളവര്‍ തീവ്രവാദിയെന്നോ നുഴഞ്ഞുകയറ്റക്കാരെന്നോ തീരുമാനിക്കാന്‍ ആര്‍ക്കുമാകില്ലെന്നും ഫര്‍ഷിവാല പറഞ്ഞു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം പൗരന്മാര്‍ക്ക് അനുവദിക്കുന്ന തുല്യതയാണ് കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുന്നത്. ഈ നിയമം നടപ്പാക്കിയത് മുതല്‍ ഞങ്ങള്‍ക്ക് ഒരു പരിപാടിയിലും സംബന്ധിക്കാനാകുന്നില്ല, ആളുകള്‍ ശപിക്കുന്നതോടൊപ്പം എത്രനാള്‍ ഇതേക്കുറിച്ച് മൗനികളാകുമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."