കൗതുകം പകര്‍ന്ന് ഇരട്ടകളുടെ സംഗമം
കൂത്തുപറമ്പ്: ഇരട്ടക്കുട്ടികളുടെ സംഗമം കൗതുക കാഴ്ചയായി. കൂത്തുപറമ്പ് യു.പി സ്‌കൂളില്‍ പഠിക്കുന്ന എട്ട് ഇരട്ടക്കുട്ടികളെ ഉള്‍പ്പെടുത്തി സ്‌കൂളധികൃതര്‍ അപൂര്‍വ സംഗമം ഒരുക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ സച്ചിന്‍-സൗരവ്, അഫ്‌ലസ്-ഉമൈബ, ഷാന ഷാജി-ഷിയോണ ഷാജി, ആറാം ക്ലസ് വിദ്യാര്‍ഥികളായ സഫല്‍-സാനിയ, ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഭൂമിക-ആദര്‍ശ്, സ്വാതി പ്രഭാകരന്‍-ശ്വേത പ്രഭാകരന്‍ എന്നിവരാണ് ഇരട്ടകളുടെ സംഗമത്തില്‍ പങ്കെടുത്തത്. ഇവരില്‍ നാല് ഇരട്ടകളെ അധ്യാപകര്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കില്ല. ഇത്രയധികം ഇരട്ടക്കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നത് ഭാഗ്യമായാണ് കാണുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. അതേപോലെ ഈ കാര്യത്തില്‍ ഏറെ സന്തോഷത്തിലാണ് ഈ കുട്ടികളും. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇവര്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ ഒട്ടും തിരിച്ചറിയാനാവാത്ത ഇരട്ടക്കുട്ടികളായി സ്വാതി പ്രഭാകരനും ശ്വേത പ്രഭാകരനും തിരഞ്ഞെടുക്കപ്പെട്ടു. ഷാന ഷാജി, ഷിയോണ ഷാജി എന്നിവര്‍ രണ്ടാം സ്ഥാനവും സച്ചിന്‍, സൗരവ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മുഴുവന്‍ ഇരട്ടക്കുട്ടികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ ഉപഹാരവും മധുരവും വിതരണം ചെയ്തു. ഈ ഇരട്ടക്കുട്ടികളില്‍ ഏഴാം ക്ലാസുകാരായ ആറുപേര്‍ ഇത്തവണ വിദ്യാലയത്തില്‍ നിന്നു പടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."