HOME
DETAILS

നീതി തേടി റാഗിങിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ്

  
backup
February 25 2017 | 16:02 PM

%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%97%e0%b4%bf%e0%b4%99%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%af%e0%b4%be%e0%b4%af%e0%b4%bf

ദോഹ: റാഗിങിന്റെ ഇരയായി മരിക്കേണ്ടി വന്ന മകളുടെ കാര്യത്തില്‍ തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ പ്രവാസിയായ പിതാവ്. കോഴിക്കോട് ജില്ലയിലെ വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് രണ്ടാം വര്‍ഷ ബി.എസ്.സി മൈക്രോബയോജി വിദ്യാര്‍ഥിനിയായിരുന്ന ഹസ്‌നാസിന്റെ പിതാവ് തോടന്നൂര്‍ തയ്യൂള്ളതില്‍ ഹമീദാണ് തന്റെ മകളുടെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന ആവശ്യവുമായി നിരന്തരം അധികാരികളോട് ആവശ്യപ്പെടുന്നത്.

ഹമദ് ആശുപത്രിയിലെ ജീവനക്കാരനായ ഹമീദ് ഇതിനകം മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, സ്ഥലം എം.എല്‍.എ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും യാതൊരു ഫലവുമില്ലെന്ന് പറയുന്നു. 2016 ജൂലായ് 22നാണ് ഹസ്‌നാസ് മരിച്ചത്. കോളജിലെ റാഗിങിനെ തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് ഹസ്‌നാസിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് കോളജിലെ ഏഴ് അധ്യാപകര്‍ക്കും ആറ് വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

സീനിയര്‍ വിദ്യാര്‍ഥിനിയാണെന്നറിയാതെ കോളജിലെ ഒരു കുട്ടിയുടെ പേര് ചോദിച്ചതാണത്രെ ഹസ്‌നാസിനെ റാഗ് ചെയ്യാനും മാനസികമായി പീഡിപ്പിക്കാനും ഇടയായത്. സീനിയര്‍ വിദ്യാര്‍ഥികളുടെ പേര് ചോദിക്കാന്‍ പാടില്ലെന്ന അലിഖിത നിയമം കോളജില്‍ ഉണ്ടായിരുന്നതായി പിതാവ് ഹമീദ് പറയുന്നു. ഇതറിയാതെയാണ് ഹസ്‌നാസ് പേര് ചോദിച്ചത്.

തുടര്‍ന്ന് സിനീയറിന്റെ പേര് ചോദിക്കാന്‍ ജൂനിയറിന് എന്തവകാശമെന്ന നിലയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പെരുമാറുകളും അതിന് അധ്യാപകര്‍ കൂട്ടുനില്‍ക്കുകയുമായിരുന്നുവെന്ന് ഹമീദ് ആരോപിക്കുന്നു. ഇതിന്റെ പേരില്‍ ഹസ്‌നാസിനെ നിരന്തരമായി വേട്ടയാടുകയും പരസ്യമായി മാപ്പ് പറയിക്കുകയും ശൗചാലയത്തില്‍ പൂട്ടിയിടുകയും ചെയ്തുവെന്നും പിതാവ് പറഞ്ഞു.

ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരേയും വിദ്യാര്‍ഥികളേയും സി.സി.ടി.വി ദൃശ്യങ്ങളുടേയും വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതിലൂടെയും പൊലിസ് കണ്ടെത്തിയിരുന്നു. ഏഴ് അധ്യാപകരും മൂന്ന് ആണ്‍ കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് സംഭവത്തിലുണ്ടായിരുന്നത്. എന്നാല്‍ ആറ് വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയും അധ്യാപകരെ ഒഴിവാക്കുകയുമാണ് ചെയ്തത്. ഇതിന് പിന്നില്‍ കോളജ് മാനേജ്‌മെന്റിന്റെ രാഷ്ട്രീയമുണ്ടായിരിക്കുമെന്ന് കരുതുന്നതായി ഹമീദ് പറഞ്ഞു.

സംഭവം നടന്ന് ഏഴ് മാസമായിട്ടും പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. നീതിക്കായി താന്‍ മുട്ടാത്ത വാതിലുകളില്ലെന്നും എന്നാല്‍ ആരും തന്നോടും കുടുംബത്തോടും കരുണ കാണിക്കുന്നില്ലെന്നും ഹമീദ് പറയുന്നു. റാഗിംഗിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ ജിഷ്ണുവിന്റേത് പോലുള്ള അനുഭവമാണ് തന്റെ മകള്‍ക്കും ഉണ്ടായതെന്നും തനിക്കും കുടുംബത്തിനും നീതി വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു. മകള്‍ നഷ്ടപ്പെട്ട തനിക്ക് നഷ്ടപരിഹാരമോ ആശ്രിതര്‍ക്കുള്ള ജോലിയോ അല്ല ആവശ്യമെന്നും കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഒന്നുമല്ലാതായി പോകുകയായിരുന്ന ഹസ്‌നാസ് കേസ് കഴിഞ്ഞ ദിവസം കോഴിക്കോട് കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മ ഏറ്റുപിടിച്ചതോടെയാണ് വീണ്ടും ഉയര്‍ന്നുവന്നത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട്ട് ഉപവാസം നടത്തുകയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വക്കീലിനെ വെച്ച് കേസ് വാദിക്കുമെന്ന് ടി സിദ്ദീഖ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് സമര രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് തനിക്കും കുടുംബത്തിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹമീദ്.

കേരള മുഖ്യമന്ത്രി, ഖത്തറിലെ ഇന്ത്യന്‍ എംബസി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, ആന്റി റാഗിംഗ് സെല്‍ തുടങ്ങി നിരവധി പേര്‍ക്ക് ഹമീദ് ഇതിനകം പരാതി നല്കുകയും തുടര്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുകയും ചെയ്തിരുന്നു. നാട്ടിലുള്ള ഹമീദിന്റെ ഭാര്യ വി.എസ് അച്യുതാനന്ദനെ നേരില്‍ കണ്ടും പരാതി സമര്‍പ്പിച്ചിരുന്നു. മൂന്ന് മക്കളുള്ള ഹമീദിന്റെ ഏക പെണ്‍കുട്ടിയായിരുന്നു ഹസ്‌നാസ്.

ചൊവ്വാഴ്ചയ്ക്കകം പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ എസ് പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

ഹസ്‌നാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വിശദീകരിച്ച ഹമീദിനോടൊപ്പം സഹോദരന്‍ സലീമും അയല്‍വാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ബാസും കൂടെയുണ്ടായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago