HOME
DETAILS

അതിജീവനത്തിന്റെ വഴികളില്‍ കരുത്തുപകര്‍ന്ന്;മലയോര മഹോത്സവത്തിന് ഇന്നു തിരിതെളിയും

  
backup
January 11 2019 | 04:01 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

കോഴിക്കോട്: അതിജീവനത്തിന്റെ വഴികളില്‍ കരുത്തുപകരാന്‍ മലയോര മേഖലയില്‍ മഹോത്സവം 2019ന് ഇന്നു തുടക്കമാകും. മുക്കം അഗസ്ത്യന്‍മൂഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന മേള വൈകിട്ട് 4.30ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനാകും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും. ഉദ്ഘാടന സമ്മേളത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് മൂന്നിന് മുക്കം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിക്കും.
നിപ, പ്രളയം എന്നിവയെ തുടര്‍ന്ന് ഭൗതികമായും സാമ്പത്തികമായും തകര്‍ന്ന നാടിന്റെ പുനരുജ്ജീവനത്തിനായി 'അതിജീവനത്തിനൊരു കൈത്താങ്ങ്' എന്ന പ്രമേയത്തിലാണു മലയോര മഹോത്സവത്തിന് അരങ്ങാരുക്കുന്നത്. മലയോരത്തെ വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും ചെറുകിട-കുടില്‍ വ്യവസായ ഉല്‍പന്നങ്ങളുടെയും വിപണനം, സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുക തുടങ്ങിയവയാണ് പ്രധാനമായും മേള ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍ കൈവരിച്ച വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും പ്രസിദ്ധീകരണങ്ങളുടെ വിതരണവും വില്‍പനയും മേളയില്‍ സംഘടിപ്പിക്കുന്നുണ്ട്. എന്‍.ഐ.ടി, മെഡിക്കല്‍ കോളജ്, ഫയര്‍ഫോഴ്‌സ്, വെറ്ററിനറി സര്‍വകലാശാല, ബി.എസ്.എന്‍.എല്‍, എക്‌സൈസ് വകുപ്പ്, ഫെഡറല്‍ ബാങ്ക്, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, കേരള ഫീഡ്‌സ്, സോയല്‍ കണ്‍സര്‍വേഷന്‍ വകുപ്പ്, അരീക്കനട്ട് ആന്‍ഡ് സ്‌പൈസസ് റിസേര്‍ച് സെന്റര്‍ തുടങ്ങിയ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബശ്രീയുടെ 25 ലധികം സ്റ്റാളുകളും മറ്റ് ഉല്‍പന്നങ്ങളുടെ 80ലധികം സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടാകും.
ഇന്നുമുതല്‍ 13 വരെ മൃഗസംരക്ഷണ വകുപ്പിന്റെ പൂച്ച പ്രദര്‍ശനം, 17ന് കന്നുകാലി പ്രദര്‍ശനവും മത്സരവും, 18ന് ആട് പ്രദര്‍ശനം, 19ന് കന്നുകുട്ടി പ്രദര്‍ശനവും മത്സരവും, 20ന് അലങ്കാര പക്ഷി പ്രദര്‍ശനം, 22ന് ശ്വാനപ്രദര്‍ശനവും മത്സരവും എന്നിവ നടക്കും. വിനോദത്തിനും സാഹസികതയ്ക്കുമുളള സംവിധാനങ്ങളും പ്രദര്‍ശന നഗരിയിലൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 3000 ച.അടി വിസ്തൃതിയിലൊരുക്കുന്ന ഫുഡ്‌കോര്‍ട്ടാണ് മേളയുടെ മറ്റൊരു ആകര്‍ഷണം.
ജില്ലാ പഞ്ചായത്തിന്റെയും തിരുവമ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കുന്ദമംഗലം-കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകള്‍, പുതുപ്പാടി, കാരശേരി, കട്ടിപ്പാറ, താമരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ, കുരുവട്ടൂര്‍, മാവൂര്‍, മടവൂര്‍ പഞ്ചായത്തുകള്‍, മുക്കം, കൊടുവള്ളി നഗരസഭകള്‍ എന്നിവയുടെ സഹകരണത്തോടെയാണു മേള സംഘടിപ്പിക്കുന്നത്. മേള 27ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago