ഭരണസ്വാധീനത്തില്‍ മഹല്ലുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമം ചെറുക്കും: സമസ്ത
ബാലുശ്ശേരി: പരമ്പരാഗതമായി സമസ്തയുടെ നിയമാവലിക്ക് വിധേയമായി നടന്നുവരുന്ന മഹല്ലുകളുടെ ഭരണത്തെ രാഷ്ട്രീയ, ഭരണസ്വാധീനം ഉപയോഗപ്പെടുത്തി പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ കുതന്ത്രങ്ങളെ ചെറുക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രവര്‍ത്തകസമിതി യോഗം പ്രമേയത്തിലൂടെ പറഞ്ഞു.
പയ്യോളി പാലച്ചോളി മഹല്ല് ഭരണം പതിറ്റാണ്ടോളം സമസ്തയുടെ കീഴില്‍ നടന്നുവരുന്നതും ഇപ്പോഴും ഭൂരിപക്ഷം നിവാസികളും സമസ്തയുടെ ആശയത്തില്‍ നിലകൊള്ളുന്നവരുമായിട്ടും വിഘടിതവിഭാഗം കള്ള രേഖകളുണ്ടാക്കി ഭരണം പിടിച്ചടക്കാന്‍ ശ്രമിച്ചെന്ന് യോഗം കുറ്റപ്പെടുത്തി. സുന്നി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍പെടുത്തുന്നതില്‍ യോഗം പ്രതിഷേധിച്ചു. ഭരണകൂട പിന്തുണയിലും രാഷ്ട്രീയ സ്വാധീനത്തിലും നടത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടാന്‍ യോഗം തീരുമാനിച്ചു.
പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിനുനേരെ ഉണ്ടായ മാര്‍ക്‌സിസ്റ്റ് അക്രമം അപലപനീയമാണ്. പൊലിസ് പ്രതിയെ പിടികൂടിയത് സ്വാഗതാര്‍ഹമാണ്. മതസംഘര്‍ഷമുണ്ടാക്കുന്ന നീക്കത്തെ ചെറുക്കുന്ന പൊലിസിനെതിരേ പ്രതികരിക്കുന്ന രാഷ്ട്രീയ നേതൃത്വം സംഘര്‍ഷത്തിനു വളംവച്ചു കൊടുക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, കെ.സി മുഹമ്മദ് ഫൈസി, ആര്‍.വി അബ്ബാസ് ദാരിമി, കോയ മുസ്‌ലിയാര്‍ പേരാമ്പ്ര, കോയ മുസ്‌ലിയാര്‍ പൂവ്വാട്ട്പറമ്പ് പ്രസംഗിച്ചു. ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതവും അബ്ദുല്‍ ബാരി ബാഖവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."