മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം: ജിഫ്രി തങ്ങള്‍
കോഴിക്കോട്: മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മതം അനുശാസിക്കുന്ന രീതിയില്‍ അനുഷ്ഠിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ കമ്മിറ്റി എരമംഗലത്തു നടത്തുന്ന സമസ്ത എജ്യുക്കേഷനല്‍ കോംപ്ലക്സ് തഹ്ഫീളുല്‍ ഖുര്‍ആന്‍ സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും തടസമുണ്ടാക്കുന്ന നിയമങ്ങള്‍ നിര്‍മിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ശരീഅത്തുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും റൂള്‍സുകള്‍ പുറപ്പെടുവിക്കുമ്പോഴും പണ്ഡിതന്മാരുമായി ആവശ്യമായ കൂടിയാലോചനകള്‍ വേണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി. ഹാഫിളീങ്ങളായ 23 പേര്‍ക്ക് തങ്ങള്‍ സനദ് ദാനം നിര്‍വഹിച്ചു. എ.വി അബ്ദുറഹിമാന് മുസ്ലിയാര്, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ബാരി ബാഖവി, ശക്കീര്‍ ഹൈതമി, ഉബൈദ് ബാഖവി, മൊയ്തീന് കുട്ടി ബാഖവി, സൈനുല്‍ ആബിദ്, എം.കെ അമ്മദ് കോയ മാസ്റ്റര്‍, എ.കെ സമദ് മാസ്റ്റര്‍ പ്രസംഗിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും പി.എം കോയ മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."