HOME
DETAILS
MAL
ജില്ലയിലെ ഒഴിവുള്ള മുഴുവന്‍ തസ്തികകളും പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യണം
backup
February 25 2017 | 21:02 PM
കാസര്‍കോട്: ജില്ലയിലെ ഒഴിവുള്ള മുഴുവന്‍ തസ്തികകളും പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും ഈ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത വിവിധ റാങ്ക്ഹോള്‍ഡേഴ്സ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ നിയമനവുമായി ബന്ധപ്പെട്ടു കനത്ത അനാസ്ഥ തുടരുകയാണെന്നും നിയമനം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. എംപ്ലോയ്മെന്റ് സബ്കമ്മിറ്റി ചെയര്മാന് എം രാജീവന്, കെ സബീഷ്, സി സുരേശന്, റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളായ ഇ.കെ രതീഷ്, എം.വി സമിത്, സനീഷ്, ശശി കെ നിതിന്‍, സ്മിത കെ രാമന്, പി.വി രാജശ്രീ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."