HOME
DETAILS

കുഴൂരില്‍ ടിഷ്യൂകള്‍ച്ചര്‍ തഴക്കൈത തൈകള്‍ ഉല്‍പാദനം തുടങ്ങുന്നു

  
backup
January 11 2019 | 06:01 AM

%e0%b4%95%e0%b5%81%e0%b4%b4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b5%82%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

മാള: ആദ്യമായി ടിഷ്യൂകള്‍ച്ചര്‍ സംവിധാനത്തിലൂടെ രോഗബാധയില്ലാത്ത തഴക്കൈത തൈകള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനം കുഴൂരിലെ കാക്കുളിശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. തിരുവനന്തപുരം പാലോട് ആസ്ഥാനമായുള്ള ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രമായാണ് കുഴൂര്‍ കാക്കുളിശ്ശേരിയില്‍ സ്ഥാപനം തുടങ്ങുന്നത്.
കൊടുങ്ങല്ലൂരില്‍ ആയിരക്കണക്കിന് ആളുകളാണ് തഴപ്പായ നിര്‍മാണത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. പായ നിര്‍മാണത്തിനാവശ്യമായ തഴപ്പായ കിട്ടാനില്ലാതെ ഈ മേഖല പ്രതിസന്ധിയിലായിരുന്നു.
ഈ മേഖലയിലെ വലിയ സാധ്യത കണക്കിലെടുത്താണ് 2014 ല്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ ഈ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത്. ഒരു വര്‍ഷം പത്തു ലക്ഷം തൈകളുടെ ഉല്‍പാദനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് വാഴ, പപ്പായ, പൈനാപ്പിള്‍, കുരുമുളക് എന്നീ ഇനകളിലേക്ക് ഉല്‍പാദനം വ്യാപിപ്പിക്കും.
ഇതോടൊപ്പം ജനോപകാരപ്രദമായി മാതൃക കൃഷിത്തോട്ടം നിര്‍മിക്കാനും കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നതിലും ഉപകേന്ദ്രം ശ്രദ്ധ ചെലുത്തും. മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം നടത്താന്‍ ലക്ഷ്യമിട്ടെങ്കിലും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വി.ആര്‍ സുനില്‍കുമാര്‍ എം. എല്‍.എ അധ്യക്ഷനാകും.
കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, ടി.വി ഇന്നസെന്റ് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ചുമതലയില്‍ 1. 27 ഏക്കര്‍ സ്ഥലത്ത് 19 കോടി രൂപ മുതല്‍മുടക്കില്‍ ഭക്ഷ്യ പ്രകൃതിദത്ത നാര് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം ലക്ഷ്യമാക്കി ആഗോള നിലവാരത്തിലുള്ള ലബോറട്ടറി സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  24 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  24 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  24 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  24 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  24 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  24 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago