HOME
DETAILS

ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍

  
backup
January 28 2020 | 05:01 AM

%e0%b4%b7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%ae%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b0%e0%b4%be
 
 
 
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന സമരത്തിലെ പ്രസംഗത്തിന്റെ പേരില്‍  ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍. അസമിലും അരുണാചലിലുമാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.  രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന രീതിയിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ഷര്‍ജീലിനെതിരേ കേസെടുത്തതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലിസ് സൂപ്രണ്ട് നവ്ദീപ് സിങ് പറഞ്ഞു.
 കഴിഞ്ഞ ദിവസം '' അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്കാണെങ്കിലും നമുക്ക് നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാവും'' എന്ന് ഷാഹീന്‍ബാഗില്‍ നടത്തിയ പ്രസംഗത്തിനിടെ ഷര്‍ജീല്‍ പറഞ്ഞിരുന്നു.  ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. കേസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും നവ്ദീപ് സിങ് പറഞ്ഞു. 
നേരത്തെ യു.എ.പി.എ പ്രകാരം രാജ്യദ്രോഹ കുറ്റത്തിനാണ് അസം പൊലിസ് ഷര്‍ജീലിനെതിരേ കേസെടുത്തത്. പൗരത്വ നിയമത്തിന്റെയും എന്‍.ആര്‍.സിയുടെയും പേര് പറഞ്ഞ് അസമില്‍  മുസ്‌ലിംകളെയും ബംഗാളി ഹിന്ദുക്കളെയും കൊന്നൊടുക്കുകയാണെന്നും ഷര്‍ജീല്‍ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. യു.പി പൊലിസും ഡല്‍ഹി പൊലിസും ഷര്‍ജീലിനെതിരേ കേസെടുത്തിട്ടുണ്ട്.
അതേസമയം ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളുടെ നടപടിയെ വിമര്‍ശിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു രംഗത്തെത്തി. ''ഷര്‍ജീലിന്റെ പ്രസ്താവനയെ ഞാന്‍ തള്ളിക്കളയുന്നു. അസമെന്നല്ല, മറ്റേത് ഭാഗത്തെയും ഇന്ത്യയില്‍ നിന്ന് എടുത്ത് മാറ്റുന്നതിനോട് തനിക്ക് യോജിപ്പില്ല. പക്ഷെ കേസ് നിലനില്‍ക്കുകയില്ല. പൊലിസ് ആരോപിക്കുന്നതു പോലെ ഷര്‍ജീല്‍ തെറ്റൊന്നും ചെയ്തിട്ടില്ല''- ഫസ്റ്റ് പോസ്റ്റിനയച്ച എഴുത്തില്‍ കട്ജു പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago