സഹചാരി ഫണ്ടണ്ടിലേക്കുള്ള ആദ്യ ഗഡു കൈമാറി
മലപ്പുറം: എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കു ജില്ലയിലെ ശാഖാതലങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ടണ്ടിന്റെ ആദ്യഗഡുവായി 20 ലക്ഷം രൂപ സഹചാരി ജില്ലാ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
പാണക്കാടു നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ.എച്ച് റശീദ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, സി.ടി.ജലീല്‍ പട്ടര്‍കുളം, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ഉമര്‍ ദാരിമി പുളിയക്കോട്, ഉമര്‍ ഫാറൂഖ് കരിപ്പൂര്‍,സിദ്ദീഖ് ചെമ്മാട്, മുഹമ്മദലി പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, ഹനീഫ മാസ്റ്റര്‍ അയ്യായ സംബന്ധിച്ചു. സഹചാരി റിലീഫ് സെല്‍ ഫണ്ടണ്ട് ശേഖരണം വിജയിപ്പിച്ച ഖത്വീബുമാര്‍, മഹല്ല് ഭാരവാഹികള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ചെയര്‍മാന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിനന്ദിച്ചു. റിലീഫ് ഫണ്ടണ്ടിലേക്കു പിരിച്ച തുക ഇന്നു ഉച്ചക്ക് 12 വരെ മലപ്പുറം സുന്നിമഹലില്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."