ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ
ജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: ജലീൽ കണ്ണമംഗലം (24 ന്യൂസ്), ജനറൽ സെക്രട്ടറി: സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ട്രഷറർ: മുസ്തഫ പെരുവള്ളൂർ (ദീപിക), വൈസ് പ്രസിഡണ്ട്: സുൽഫീക്കർ ഒതായി (അമൃത ടിവി), ജോയിന്റ് സെക്രട്ടറി: മൻസൂർ എടക്കര (വീക്ഷണം) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഒരു വർഷമാണ് പുതിയ കമ്മറ്റിയുടെ കാലാവധി. ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ഹാഷിം കോഴിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു രാമന്തളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസൻ ചെറൂപ്പ, പി.എം മായിൻകുട്ടി, അബ്ദുൾറഹ്മാൻ തുറക്കൽ, ജാഫർ അലി പാലക്കോട്, കെ.ടി.എ മുനീർ, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."