HOME
DETAILS
MAL
കെ.എ.എസ് സംവരണ അട്ടിമറി പ്രതിഷേധാര്‍ഹം: ജമാഅത്ത് ഫെഡറേഷന്
backup
January 11 2019 | 19:01 PM
കൊല്ലം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ പ്രധാനപ്പെട്ട രണ്ട് സ്ട്രീമുകളിലും സംവരണം നിഷേധിക്കുന്ന സര്‍ക്കാര്‍ നയം പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഭരണ വൈകൃതമാണെന്നും ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജന. സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജന. സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."