ഉത്സവം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
പുത്തനത്താണി: വൈരങ്കോട് തിയ്യാട്ട് ഉത്സവം കഴിഞ്ഞു മടങ്ങുന്നവര്‍ക്കു തെരുവുനായയുടെ കടിയേറ്റു. വലിയ പറപ്പൂരിലെ തിയ്യം തിരുത്തി കൊണ്ടണ്ടയുടെ മകന് മണികണ്ഠന് (40), തിയ്യംതിരുത്തി ജനാര്‍ദനന്റെ ഭാര്യ കമലം (45), കളിച്ചാത്ത് കറപ്പന്റെ ഭാര്യ ഗിരിജ (40), കക്കിടി മണികണ്ഠന്റെ മകന് നിരാമയി കൃഷ്ണന് (മൂന്ന് വയസ്) എന്നിവര്‍ക്കാണ് ഉത്സവം കഴിഞ്ഞ് വരുന്നവഴിയിലും വീട്ടു പരിസരത്തുനിന്നുമായി കടിയേറ്റത്.
ഇവരെക്കൂടാതെ കുണ്ടണ്ടിലങ്ങാടിയില് മറ്റു രണ്ടു പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു. തൊട്ടിയില്‍ അലി (60), പടിക്കപറമ്പില്‍ സലീം (40) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ഇവിടെ മരുന്നില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ കടിയേറ്റ ഗിരിജ കുറ്റിപ്പുറം ഗവ. ആശുപത്രിയിലും ബാക്കിയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."