HOME
DETAILS

ചാങ്-4 ചന്ദ്രോപരിതല ചിത്രങ്ങള്‍ പുറത്തുവിട്ടു തുടങ്ങി

  
backup
January 11 2019 | 20:01 PM

%e0%b4%9a%e0%b4%be%e0%b4%99%e0%b5%8d-4-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b2-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d

 

ബെയ്ജിങ്: ചരിത്രം കുറിച്ച ചൈനയുടെ ചാന്ദ്രദൗത്യം ചാങ് ഇ-4 ചന്ദ്രനില്‍നിന്നു ചിത്രങ്ങള്‍ പകര്‍ത്തിയയച്ചു. ചാങ്-4 പേടകത്തിലെ രണ്ട് വാഹനങ്ങളാണ് പരസ്പരം ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. വാഹനങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്.


ഈ മാസം മൂന്നിനാണ് ചാന്ദ്രപര്യവേക്ഷണത്തില്‍ പുതിയ ചരിത്രം കുറിച്ച് ചൈന വിക്ഷേപിച്ച ചാങ് ഇ4(ഇവമിഴ'ല 4 ) ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയത്. ഇതാദ്യമായാണ് ഒരു രാജ്യം ചന്ദ്രന്റെ ഇരുണ്ടഭാഗം എന്ന് അറിയപ്പെടുന്ന പ്രദേശത്ത് പേടകമിറക്കുന്നത്. ഭൂമിയില്‍നിന്നു കാണുന്ന ചന്ദ്രന്റെ മറുവശമാണ് ഇരുണ്ടഭാഗം എന്ന പേരില്‍ അറിയപ്പെടുന്നത്. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണ സമയത്തിലുള്ള വ്യത്യാസം കാരണം ഒരിക്കലും ഭൂമിക്ക് അഭിമുഖമായി വരാത്ത ഭാഗമാണിത്.


കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് ചൈനയിലെ സിച്വാനില്‍ ഷിചാങ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ചാങ്4 ബഹിരാകാശത്തേക്കു പറന്നുയര്‍ന്നത്. നാലുദിവസത്തിനകം ദൗത്യം ഭ്രമണപഥത്തിലെത്തുകയും ചെയ്തു. ഗുരുത്വാകര്‍ഷണം കുറഞ്ഞ അന്തരീക്ഷത്തിലെ സസ്യങ്ങളുടെ വളര്‍ച്ച, ഈ പ്രദേശങ്ങളിലെ ജലത്തിന്റെയും മനുഷ്യ ജീവന് ആവശ്യമായ മറ്റു വിഭവങ്ങളുടെയും ലഭ്യത തുടങ്ങിയവ കണ്ടെത്തുകയാണു പേടകത്തിന്റെ ദൗത്യം. അടുത്ത വര്‍ഷം കൂടുതല്‍ ദൗത്യങ്ങളുമായി ചാങ്5 പേടകവും വിക്ഷേപിക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago