നടിയെ ആക്രമിച്ച കേസില്‍ വിചാരണ നാളെ തുടങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കേസിലെ ഒന്നാം സാക്ഷിയായ ആക്രമിക്കപ്പെട്ട നടിയെ നാളെ വിസ്തരിക്കും. നടന് ദിലീപ് എട്ടാം പ്രതിയായുള്ള കേസിന്റെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്. ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ ചുമത്തിയിരുന്നത്.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ പ്രതി നല്കിയ വിടുതല്‍ ഹരജി വിചാരണ കോടതി തള്ളിയിരുന്നു. നടന് ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. ആറ് മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ മറ്റ് രണ്ട് പ്രതികളുമായി ചേര്‍ന്ന് ഫോണില്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയില്‍ പ്രത്യേക വിചാരണ വേണമെന്ന ഹരജി വിധിപറയാന്‍ മാറ്റി. നടിയെ അക്രമിച്ച കേസിനൊപ്പം വിചാരണ നടത്തരുതന്നായിരുന്നു ആവശ്യം.
എന്നാല്‍ ദിലീപ് അനാവശ്യ ഹരജി നല്കി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ദിലീപില്‍ നിന്ന് പണം കൈപ്പറ്റാന്‍ പ്രതികള്‍ ജയിലില്‍ ഗൂഢാലോച നടത്തിയെന്ന കുറ്റം നിലനില്കുമെന്നും പ്രോസിക്യൂഷന് അറിയിച്ചു. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."