HOME
DETAILS

സിറിയയില്‍നിന്ന് യു.എസ് സഖ്യസേന പിന്മാറ്റം തുടങ്ങി

  
backup
January 11 2019 | 20:01 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-2

 

ദമസ്‌കസ്: സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടം നടത്തിയിരുന്ന യു.എസ് സഖ്യസേന നാട്ടിലേക്കുള്ള മടക്കം ആരംഭിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് ഒരു മാസത്തിനു ശേഷമാണ് സൈന്യം പിന്മാറ്റം തുടങ്ങിയത്. സേനാവക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഐ.എസ് വിരുദ്ധ പോരാട്ടത്തിനായി അമേരിക്ക രൂപം കൊടുത്ത കംപൈന്‍ഡ് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്-ഓപറേഷന്‍ ഇന്‍ഹെറന്റ് റിസോള്‍വ് (സി.ജെ.ടി.എഫ്-ഒ.ഐ.ആര്‍) എന്ന പേരിലറിയപ്പെടുന്ന സൈന്യമാണ് സിറിയയില്‍നിന്നു പിന്‍വലിയുന്നത്.


സി.ജെ.ടി.എഫ്-ഒ.ഐ.ആര്‍ പിന്മാറ്റത്തിനു തുടക്കം കുറിച്ചതായി വക്താവ് കേണല്‍ സീന്‍ റയാന്‍ പറഞ്ഞു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചു പിന്മാറ്റത്തിന്റെ കാലയളവ്, മടക്കത്തിന്റെ വഴി, അതുവരെ സൈന്യം തുടരുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ചൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിട്ടില്ല.
വടക്കന്‍ സിറിയയിലെ ഹസാക്കിഹിനടുത്ത റമീലാന്‍ സൈനിക താവളത്തിലുള്ള സൈനികര്‍ നാട്ടിലേക്കു മടങ്ങിത്തുടങ്ങിയതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. വ്യാഴാഴ്ചയാണ് ആദ്യ സംഘം ഇവിടെനിന്നു പുറപ്പെട്ടത്.


2014 ഒക്ടോബറിലാണ് ഐ.എസിനെതിരായ നടപടിക്കെന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സി.ജെ.ടി.എഫ്-ഒ.ഐ.ആറിനു തുടക്കം കുറിച്ചത്. ഫ്രഞ്ച്, ബ്രിട്ടീഷ് സൈനികരും ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ മുഴുവന്‍ ഐ.എസ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് സൈന്യം രൂപീകരിച്ചത്. കുവൈത്ത് ആണ് സൈനിക ആസ്ഥാനം. സേനയ്ക്ക് വടക്കന്‍ സിറിയയ്ക്കും ഇറാഖിനും പുറമെ മറ്റു രാജ്യങ്ങളിലും താവളങ്ങളുണ്ട്. ഇതില്‍ ഇറാഖിലെ താവളമൊഴികെയുള്ളതാണ് അടച്ചുപൂട്ടി സൈന്യത്തെ പിന്‍വലിക്കുന്നത്. ഇറാഖിലെ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
സിറിയയില്‍ കുര്‍ദ് വിമതരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സുമായി സഹകരിച്ചാണ് സഖ്യസേന പോരാട്ടം നടത്തിയിരുന്നത്.
ഇവിടെനിന്ന് ഐ.എസ് ഭീകരരെ തുരത്തി നിയന്ത്രണം കുര്‍ദുകള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് കുര്‍ദുകള്‍ക്കെതിരേ തുര്‍ക്കി സൈനിക നടപടി ആരംഭിച്ചതോടെ ഇവരെ ചെറുക്കാനും സഖ്യസേന സഹായിച്ചു. സഖ്യസേനാ പിന്മാറ്റത്തെ തുടര്‍ന്നു മേഖലയുടെ നിയന്ത്രണം കുര്‍ദുകള്‍ സര്‍ക്കാര്‍ അനുകൂല സേനയ്ക്കു കൈമാറിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago