HOME
DETAILS

വിഷാദം പൂക്കുന്ന താഴ്‌വര

  
backup
February 25 2017 | 23:02 PM

1253666

ഭൂമിയിലെ സ്വര്‍ഗം, പൂക്കളുടെ താഴ്‌വാരം എന്നെല്ലാം പേരുണ്ട് കശ്മിരിന്. എന്നാല്‍ ഇന്നു മറ്റൊരു പേരുകൂടിയുണ്ട്. മനോരോഗത്താല്‍ പീഡനമനുഭവിക്കുന്നവരുടെ താഴ്‌വര. നിലയ്ക്കാത്ത വെടിയൊച്ചകളും നിയന്ത്രിക്കാനാവാത്ത രക്തച്ചൊരിച്ചിലും കൊണ്ട് വാര്‍ത്തകളില്‍ എപ്പോഴും സജീവമായ കശ്മിര്‍ ഇന്നു വിഷാദരോഗങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ്. യുദ്ധവും കലാപങ്ങളും അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളും കൊണ്ട് അശാന്തിയുടെ ശ്മശാന ഭൂമികയായി മാറിയ കശ്മിരില്‍ 1.8 മില്യണ്‍ ജനങ്ങള്‍ ഗുരുതരമായ വിഷാദരോഗത്തിന്റെ പിടിയിലാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണു പുറത്തുവന്നിരിക്കുന്നത്.


ജനസംഖ്യയുടെ 45 ശതമാനം പേരും കടുത്ത വിഷാദരോഗത്തിന്റെ പിടിയിലാണെന്നാണു പുതിയ കണക്കുകള്‍. 93 ശതമാനം പേരും കലാപം വരുത്തിവച്ച മാനസികാഘാതം കൊണ്ടാണ് രോഗികളായിത്തീര്‍ന്നത്. താഴ്‌വരയിലെ ഒരാള്‍ തന്റെ ജീവിതകാലയളവില്‍ ശരാശരി എട്ടു കലാപങ്ങള്‍ക്കെങ്കിലും ദൃക്‌സാക്ഷികളാകേണ്ടി വരികയോ ആഘാതമേല്‍ക്കേണ്ടി വരികയോ ചെയ്യുന്നു. 70 ശതമാനം പേരും ഏറ്റുമുട്ടലിനിടെയുണ്ടായ ദാരുണാന്ത്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ചവരാണ്. അല്ലെങ്കില്‍ നേരിട്ടറിയാവുന്നവര്‍ കൊല്ലപ്പെടുന്നതിനു ദൃക്‌സാക്ഷികളായവരോ ആണ്. അതിരുകളില്ലാതെ ആതുരസേവനം നടത്തുന്ന 'ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍' എന്ന സംഘടന നടത്തിയ പഠനത്തിലാണ് കശ്മിര്‍ ജനതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഭീകരത പുറംലോകമറിയുന്നത്.

പകുതി സ്ത്രീകളും മനോരോഗികള്‍

സ്ത്രീകളില്‍ 50 ശതമാനം പേരും പുരുഷന്മാരില്‍ 37 ശതമാനം പേരും കടുത്ത മാനസികരോഗത്തിന്റെ പിടിയിലാണ്. 36 ശതമാനം സ്ത്രീകള്‍ മനോനില തകരാറിലായതിനെ തുടര്‍ന്നുള്ള രോഗപീഡകളില്‍ വലയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പുരുഷന്മാരുടെ കണക്ക് 21 ശതമാനമാണ്. സംഘട്ടനങ്ങള്‍ക്കും വെടിവയ്പിനും സാക്ഷ്യം വഹിച്ചതിനെ തുടര്‍ന്ന് മനോനില തകര്‍ന്നവരുടെ കൂട്ടത്തിലും സ്ത്രീകളാണു മുന്നില്‍. 22 ശതമാനം സ്ത്രീകളാണ് ദുരന്തമുഖത്തിന്റെ പ്രതിഫലനങ്ങളാല്‍ രോഗികളായിത്തീര്‍ന്നത്. ഇത്തരത്തില്‍ രോഗബാധിതരായ പുരുഷന്മാരുടെ കണക്ക് 18 ശതമാനമാണ്. നേരത്തെ ഇറാഖിലും സിറിയയിലും മാത്രമാണ് ഇത്തരത്തിലുള്ള അവസ്ഥ കണ്ടിട്ടുള്ളത്. സമാനമായ ദുരന്തചിത്രമാണ് കശ്മിരിലും ദൃശ്യമാകുന്നതെന്നാണ് കണക്കുകള്‍ വിളിച്ചുപറയുന്നത്.


കശ്മിര്‍ കഴിഞ്ഞ 27 വര്‍ഷമായി സൈന്യവും ആയുധധാരികളായ വിമതരുടെ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ സംഘര്‍ഷ ഭൂമിയാണ്. വിമതവിഭാഗത്തില്‍ ഒരുസംഘം ഇന്ത്യയില്‍ നിന്നു സ്വാതന്ത്ര്യമെന്നും മറ്റൊരു വിഭാഗം പാകിസ്താനോടു കൂട്ടിച്ചേര്‍ക്കണമെന്നും ആവശ്യമുന്നയിക്കുന്നു. ആവശ്യങ്ങള്‍ എന്തുതന്നെയായാലും ഇന്ത്യന്‍ സൈന്യവും കശ്മിരിലെ പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രണ്ടര പതിറ്റാണ്ടിലേറെയായി തുടരുകയാണ്.


1989ല്‍ കശ്മിരിലെ ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ 17000 പേരാണ് കടുത്ത സമ്മര്‍ദങ്ങളെ തുടര്‍ന്നു മാനസികരോഗ ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം കടുത്ത വിഷാദരോഗത്തിനു ചികിത്സ തേടിയവര്‍ ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്. 89നു മുന്‍പ് യുദ്ധാഘാത മാനസിക സമ്മര്‍ദമെന്ന വാക്ക് കേട്ടുകേള്‍വിയില്ലാതിരുന്ന കശ്മിരില്‍ ഇപ്പോള്‍ പകര്‍ച്ചവ്യാധി പോലെ പടരുന്ന കാഴ്ചയാണ്. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ഇതു വ്യാപിച്ചുകൊണ്ടിരിക്കുന്നു.
ഭീകരരെന്നും തീവ്രവാദികളെന്നും ആരോപിച്ചു വീടുകളില്‍ ഇരച്ചുകയറി സൈന്യം നടത്തുന്ന അതിക്രമങ്ങള്‍, സ്വന്തക്കാരോ ബന്ധുക്കളോ തീവ്രവാദികളുടെ താവളത്തിലെത്തിച്ചേരുന്നത് അറിയുന്നതോടെയുള്ള മനോവേദനകള്‍, ചെയ്യാത്ത കുറ്റത്തിനു ക്രൂരമായ ശിക്ഷ സൈന്യത്തില്‍ നിന്നു ഏറ്റുവാങ്ങേണ്ടി വന്നവര്‍, ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോള്‍ സൈന്യം വീടുകളിലെത്തി കൂട്ടിക്കൊണ്ടുപോയ ശേഷം ഉറ്റവരെ കാണാതാവുന്നതിലെ വിഷമങ്ങള്‍, മക്കളെ നഷ്ടപ്പെട്ട അമ്മമാര്‍, ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാര്‍, ആണുങ്ങളില്ലാതായ വീടുകളില്‍ ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങള്‍...


ഇങ്ങനെ നീളുന്നു മാനസികരോഗം കീഴ്‌പ്പെടുത്തി മനോവ്യാപാരങ്ങളില്‍ പോലും നിയന്ത്രണം നഷ്ടപ്പെട്ടവരുടെ കാരണങ്ങള്‍. താഴ്‌വരയിലെ ദുരിതചിത്രങ്ങള്‍ക്കെല്ലാം നിരാശയുടെ കടുംകറുപ്പാണ്. സന്തോഷത്തിന്റെ കണികകളെല്ലാം ഇല്ലാതായ വീടുകളിലെല്ലാം ദാരിദ്ര്യത്തിനും പട്ടിണിക്കുമൊപ്പം ഭരണി നിറയെ രോഗശമനത്തിനും ഗാഢനിദ്രയ്ക്കുമുള്ള ഗുളികളുടെ കൂട്ടവുമുണ്ടാകുമെന്നു താഴ്‌വരയിലെ സാമൂഹികപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജാവേദുമാര്‍ ഏറെ, ഹഫീസാ ബാനുമാരും

കണ്ണീര്‍ വാര്‍ക്കുന്നതും കരള്‍ പിളര്‍ക്കുന്നതുമായ ഈ വേദന പുല്‍വാല പ്രവിശ്യയിലെ വീടുകളില്‍ മാത്രമൊതുങ്ങുന്നില്ല. അനന്തനാഗ്, കുപ്‌വാര, കുല്‍ഗം, ഷോപിയാന്‍, ബുദ്ഗാം, ഗന്ദേര്‍ഭല്‍, ബാരാമുല്ല ജില്ലകളിലെ ഗ്രാമങ്ങളിലെല്ലാം നിരവധി ജാവേദുമാരും ഹഫീസാ ബാനുമാരുമുണ്ട്.
പലര്‍ക്കും പല കഥകളാണ് പറയാനുള്ളതെങ്കിലും എല്ലാ കണ്ണുകളിലെയും കണ്ണീരിന്റെ കാരണം ഒന്നുതന്നെയാണ്. മാനസികരോഗം ബാധിച്ച ഒരാളെങ്കിലുമില്ലാത്ത വീടുകള്‍ വിരലിലെണ്ണാനാകുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നത്. നാടിന്റെ ദുരിതത്തിന് അറുതി വരുത്താന്‍ ഒരു ചെറുവിരലനക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് മേഖലയിലെ മനുഷ്യാവകാശ സംഘടനകള്‍ക്കുമുള്ളത്. പ്രതികരണത്തിനു ചൂണ്ടുവിരലെങ്ങാനും നീണ്ടുപോയാല്‍ പിന്നെ പാതിരാവില്‍ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്യുന്ന തരത്തില്‍ കാട്ടാളനീതിയാണ് കശ്മിരി ജനതയോട് കാണിക്കുന്നതെന്നു പറയാനും ഇവര്‍ക്കു മടിയില്ല.


[caption id="attachment_250154" align="alignnone" width="630"]മനോരോഗത്തിന് കഴിക്കുന്ന ഗുളികകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഹഫീസാ ബാനു മനോരോഗത്തിന് കഴിക്കുന്ന ഗുളികകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഹഫീസാ ബാനു[/caption]



ഇലയനക്കങ്ങളില്‍ പോലും പ്രതീക്ഷയര്‍പ്പിച്ച് ഒരമ്മ

നേരിയ ഇലയനക്കങ്ങള്‍ കേട്ടാല്‍ മതി. ഞെട്ടിയുണരും ഹഫീസാ ബാനു എന്ന 52കാരി. പുല്‍വാല പ്രവിശ്യയിലെ മോംഗേഹം ഗ്രാമത്തിലാണു വീട്. അകലെ ഒരു ചെറുരൂപം കണ്ടാല്‍മതി. അരികിലെത്തുവോളം കാതുകൂര്‍പ്പിക്കും. പ്രതീക്ഷയുടെ ഈ കാത്തിരിപ്പിനപ്പുറം 23 വര്‍ഷത്തെ സങ്കടങ്ങളുടെ കടലിരമ്പുന്നുണ്ട്. 1993 നവംബറില്‍ സൈന്യം വിളിച്ചു കൊണ്ടുപോയതാണ് 13 വയസുണ്ടായിരുന്ന മകന്‍ ജാവേദിനെ. ജാവേദ് മാത്രം തിരികെയെത്തിയില്ല. മണ്ണുതേച്ച ചുവരുകളുള്ള രണ്ടുമുറി വീട്ടില്‍ അവര്‍ക്കു കൂട്ടായുള്ളത് മകന്റെ വലിയൊരു ഛായാചിത്രം മാത്രം.


ബാന്‍ഡ് പിന്നിപ്പോയ പഴഞ്ചന്‍ റോഡിയോക്കരികില്‍ വലിയ ജാറില്‍ അനേകം ഗുളികളും. ദുരന്തം നിറഞ്ഞ ഓര്‍മകള്‍ക്ക് രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഹഫീസാ ബാനുവിന്റെ കണ്ണീരോര്‍മകള്‍ക്ക് ഇന്നലെയുടെ തെളിച്ചമുണ്ട്. അതുകൊണ്ടുതന്നെ കണ്ണുറങ്ങുമ്പോഴും കരളുറങ്ങാതെ അവര്‍ പൊന്നോമന മകനെ കാത്തിരിക്കുന്നു.
'താഴ്‌വരയില്‍ സംഘര്‍ഷമായതിനാല്‍ അന്നു ജാവേദിനു സ്‌കൂളുണ്ടായിരുന്നില്ല. അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ജാവേദ് ഉച്ചയോടെയാണ് വീട്ടിലെത്തിയത്. കൈ കഴുകി പായയില്‍ വിളമ്പിവച്ച ഭക്ഷണത്തിനരികിലേക്ക് അവന്‍ ഇരുന്നതും ഇരച്ചെത്തിയ സൈനികര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി.
പിന്നെ അവര്‍ അവനെ ബലാത്കാരമായി പിടിച്ചുകൊണ്ടുപോയി. കാലുപിടിച്ചു കെഞ്ചി ആ ഉമ്മ. കേള്‍ക്കാന്‍ അവര്‍ തയാറായില്ല. കാത്തിരിപ്പ് അവിടെ തുടങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പൊലിസ് മുദ്രപതിച്ച ഒരു കവര്‍ തേടിയെത്തി. ജാവേദിനെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആര്‍ കോപ്പിയായിരുന്നു.
13കാരനായ മകന്‍ ഒരു സായുധ ഭീകരസംഘത്തില്‍ അംഗമായതിന്റെ പേരില്‍ കേസെടുത്തതിന്റെ റിപ്പോര്‍ട്ട്. മകനെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ ഭീകരര്‍ നടത്തിയ അക്രമത്തെത്തുടര്‍ന്നുള്ള ഏറ്റുമുട്ടലിനിടെ മകന്‍ ഇരുളിലേക്കു മറഞ്ഞുവെന്നായിരുന്നു അനുബന്ധ വിവരം. കേവലം സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ എങ്ങനെയാണ് ഭീകരര്‍ക്കൊപ്പം കൂടുന്നത്. സൈന്യം പറയുന്നതു പോലെ അവന്‍ രക്ഷപ്പെട്ടെങ്കില്‍ തന്റെ അരികിലേക്കു വരാതിരിക്കില്ല'. സൈന്യത്തിന്റെ വാദം തള്ളിക്കളഞ്ഞ് കണ്ണീരോടെ ഹഫീസാ ബാനു പറയുന്നു.

ഇരുമ്പഴികള്‍ക്കുള്ളില്‍ തിരഞ്ഞ്

പിന്നീടുള്ള ദിവസങ്ങള്‍ തിരച്ചിലിന്റെ നാളുകളായിരുന്നു ഹഫീസക്ക്. കശ്മിരിലെ ജയിലുകളിലും പട്ടാള ക്യാംപുകളിലും തെരുവോരങ്ങളിലും താഴ്‌വരയില്‍ മുഴുവനായും കണ്ണീരു വറ്റാതെ ആ അമ്മ അന്വേഷിച്ചു കൊണ്ടേയിരുന്നു. വക്കീലുമാരെ വച്ച് കേസ് നടത്തി. നീതിതേടി കോടതികള്‍ കയറിയിറിങ്ങി. വക്കീലിനു ഫീസു കൊടുക്കാന്‍ വകയില്ലാതെ വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി വിറ്റു. അവനു വേണ്ടി ചെലവഴിച്ച പണമെത്രയാണെന്ന് ഇപ്പോഴും ഒരു തിട്ടമില്ല, എന്നിട്ടും അവന്‍ മാത്രം... വാക്കുകള്‍ നിറഞ്ഞൊഴുകിയ കണ്ണീരില്‍ ഇടറി ഇല്ലാതായി.


മകനു പിന്നാലെ മകളും

വിളമ്പിവച്ച ഭക്ഷണത്തിനു മുന്നില്‍നിന്ന് പിടിച്ചു കെട്ടിക്കൊണ്ടുപോയ മകന്‍ കാണാമറയത്തായ വേദന കടിച്ചൊതുക്കുന്നതിനിടെയാണ് മകളെ മരണം കൂട്ടിക്കൊണ്ടു പോയത്. ഹൃദയാഘാതമായിരുന്നു. കൂടപ്പിറപ്പിനെ കാണാതായതില്‍ മനംനൊന്താണ് മകള്‍ വിട്ടുപിരിഞ്ഞതെന്ന് ആ അമ്മ ഉറപ്പിച്ചു പറയുന്നു. എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു അവള്‍, ജാവേദിനെ തേടി ഞാനിറങ്ങുമ്പോഴെല്ലാം അവളും പിന്നാലെ വന്നു. ഇപ്പോള്‍ അവളും പോയി.
വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ഹഫീസാ ബാനു തലതാഴ്ത്തി. ഇപ്പോള്‍ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവും 30 വയസുകാരിയായ മറ്റൊരു മകളുമാണ് ഹഫീസക്ക് കൂട്ട്. മകളാകട്ടെ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവളാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago