ആന്‍ഡി മറെ വിരമിക്കല്‍ പ്രഖ്യാപിച്ചു
ലണ്ടന്‍: ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറെ ടെന്നീസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മൂന്നുതവണ ഗ്രാന്‍ഡ് സ്ലാം ജേതാവായ ബ്രിട്ടീഷ് താരം വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കുന്ന കാര്യം അറിയിച്ചത്.
അടുത്തയാഴ്ച ആരംഭിക്കുന്ന ആസ്ത്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ പറഞ്ഞു. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടെന്നീസില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന മറെ നിലവില്‍ 240-ാം സ്ഥാനത്താണ്. വിംബിള്‍ഡന്‍ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും അത്രയുംനാള്‍ കളിക്കാനാകില്ലെന്ന് മറെ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആസ്ത്രേലിയന്‍ ഓപ്പണില്‍നിന്ന് പരുക്ക് കാരണം പിന്വാങ്ങിയതാരം പിന്നീട് റാക്കറ്റേന്തിയിട്ടില്ല.
77 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ഗ്ലാന്‍ഡ് സ്ലാം നേടുന്ന ഇംഗ്ലീഷ് താരമെന്ന ബഹുമതി മറെ സ്വന്തമാക്കിയിരുന്നു. 2012ലായിരുന്നു താരത്തിന്റെ നേട്ടം.
ലണ്ടണ്ടന് ഒളിംപിക്സില്‍ ഫെഡററെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ താരം 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നീസ് താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് കളിക്കളത്തില്‍നിന്ന് വിടവാങ്ങുന്നത്. 2016ല്‍ രണ്ടണ്ടാം വിംബിള്‍ഡന്‍ കിരീടവും രണ്ടണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ മറെയെ സര് പദവി നല്കി ബ്രിട്ടന് ആദരിച്ചിരുന്നു. വിരമിക്കുന്നതോടെ ടെന്നീസിലെ മറെയുഗത്തിന് അവസാനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."