HOME
DETAILS
MAL
ദേശീയ അണ്ടര്‍ 19സ്‌കൂള്‍ വോളിബോളില്‍ കേരളത്തിന് വെങ്കലമെഡല്‍
backup
June 12 2016 | 22:06 PM
അലനല്ലൂര്‍: തെലങ്കാനയില്‍ നടന്ന ദേശീയ അണ്ടര്‍ 19 സ്‌കൂള്‍ വോളിബാള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് വെങ്കലം.
ശനിയാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് കേരളം തോല്‍പിച്ചത്. സകോര്‍: (2518, 2516, 2517). 19 വര്‍ഷത്തിന് ശേഷമാണ് കേരളം ഈ ഇനത്തില്‍ ദേശീയ മെഡല്‍ നേടുന്നത്. അലനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ കായികാധ്യാപകനും സംസ്ഥാന കോച്ചുമായ പി.സുരേന്ദ്രന്റെ പരിശീലനത്തിലാണ് മെഡല്‍ നേടിയത്. തെലങ്കാനയിലെ രങ്ക റെഡ്ഡിയില്‍ ജൂണ്‍ ഏഴിന് ആരംഭിച്ച ചാംപ്യന്‍ഷിപ്പില്‍ പരിശീലനം ഇത്തവണ അലനല്ലൂര്‍ ഗവ.ഹൈസ്‌ക്കൂളിലായിരുന്നു . എടത്തനാട്ടുകര ഗവ.സ്‌കൂളിലെ കായികാധ്യാപകന്‍ കെ.രാജഗോപാലന്‍ ആണ് മാനേജര്‍. ജോണ്‍ ബേബിയാണ് ക്യാപ്റ്റന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."