HOME
DETAILS

കൊറോണ വൈറസ്; ആഗോള എണ്ണ വിപണിയിലെ പ്രത്യാഘാതങ്ങള്‍ നരീക്ഷിച്ചു വരികയാണെന്ന് സഊദി

  
backup
January 29 2020 | 14:01 PM

%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%97%e0%b5%8b%e0%b4%b3-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%aa

ജിദ്ദ: കൊറോണ വൈറസ് വ്യാപനം വഴി ആഗോള എണ്ണ വിപണിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ സസൂഷ്മം നരീക്ഷിച്ചു വരികയാണെന്ന് സഊദി ഊര്‍ജ മന്ത്രി. കൊറോണ വൈറസ് ബാധ ചൈനയെയും ആഗോള സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എണ്ണ വിപണി ഉള്‍പ്പെടെ ആഗോള വിപണിയെ കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിക്കുമെന്ന് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ ആഗോള എണ്ണയാവശ്യത്തില്‍ കോറോണ വ്യാപനത്തിന്റെ സ്വാധീനം പരിമിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനും വൈറസിനെ പാടെ ഇല്ലാതാക്കുന്നതിനും ചൈനീസ് സര്‍ക്കാരിനും ആഗോള സമൂഹത്തിനും സാധിക്കുമെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു

എണ്ണ വിപണി അടക്കം ആഗോള വിപണിയെ കൊറോണ വ്യാപനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ആഗോള തലത്തിൽ എണ്ണയാവശ്യത്തിൽ കൊറോണ വ്യാപനത്തിന്റെ സ്വാധീനം പരിമിതമായിരിക്കും. 2003 ൽ സാർസ് വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിക്കിടെയും ഇത്തരം അശുഭാപ്തി വിശ്വാസം ചിലർ വെച്ചുപുലർത്തിയിരുന്നു. എന്നാൽ അന്ന് പെട്രോൾ ആവശ്യത്തിൽ എടുത്തുപറയത്തക്ക കുറവുണ്ടായില്ല. വിപണിയിലുണ്ടാകുന്ന ഏതു മാറ്റങ്ങളുമായും പ്രതികരിക്കുന്നതിനുള്ള ശേഷി ഒപെക് രാജ്യങ്ങൾക്കുണ്ട്. ആവശ്യമെങ്കിൽ എണ്ണ വിപണിയുടെ സ്ഥിരതക്ക് അനിവാര്യമായ നടപടികൾ ഒപെക് സ്വീകരിക്കുമെന്നും സഊദി ഊർജ മന്ത്രി പറഞ്ഞു.

ചൈനയിലുള്ള 800 സഊദികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സത്വരം സ്വീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചൈനയിലെ സഊദി എംബസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അംബാസഡർ തുർക്കി അൽമാദി പറഞ്ഞു. ചൈനയിലുള്ള സഊദി വിദ്യാർഥികൾക്കും സന്ദർശകർക്കും എല്ലാവിധ സഹായങ്ങളും എംബസി നൽകുന്നുണ്ട്. രോഗം പടർന്നുപിടിച്ച മേഖലകളിൽ നിന്ന് സഊദി പൗരന്മാരെ ഒഴിപ്പിക്കുകയും സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago